കേരളം

kerala

ETV Bharat / bharat

മോഷ്‌ടിച്ച കുഞ്ഞിനെ വിറ്റത് ബിജെപി നേതാവിന്, സ്‌ത്രീകള്‍ അടങ്ങുന്ന ആറംഗ സംഘം പിടിയില്‍ - Mathura Junction

ഉത്തർപ്രദേശിലെ മഥുര ജങ്‌ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ ആറംഗ സംഘം തട്ടിക്കൊണ്ടു പോയത്. കുഞ്ഞിനെ പിന്നീട് ഫിറോസാബാദിലെ ബിജെപി നേതാവിന് വില്‍ക്കുകയായിരുന്നു

sold stolen baby  Six member gang arrested for selling stolen baby  stolen baby  gang arrested for selling stolen baby  മോഷ്‌ടിച്ച കുഞ്ഞിനെ വിറ്റത് ബിജെപി നേതാവിന്  ബിജെപി  ആറംഗ സംഘം പിടിയില്‍  ഉത്തർപ്രദേശിലെ മഥുര ജങ്ക്ഷന്‍  Mathura Junction  ഉത്തര്‍പ്രദേശ്
മോഷ്‌ടിച്ച കുഞ്ഞിനെ വിറ്റത് ബിജെപി നേതാവിന്, സ്ത്രീകള്‍ അടങ്ങുന്ന ആറംഗ സംഘം പിടിയില്‍

By

Published : Aug 29, 2022, 5:39 PM IST

മഥുര (ഉത്തര്‍പ്രദേശ്): ഉത്തർപ്രദേശിലെ മഥുര ജില്ലയില്‍ നിന്ന് കാണാതായ ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ ഫിറോസാബാദിലെ ബിജെപി നേതാവിന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തി. ബിജെപി നേതാവും വാര്‍ഡ് കൗണ്‍സിലറുമായ വിനിത അഗര്‍വാളിന്‍റെ വീട്ടില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. മഥുര ജങ്‌ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഓഗസ്റ്റ് 24നാണ് കുഞ്ഞിനെ ആറംഗ സംഘം തട്ടിക്കൊണ്ട് പോയത്.

എട്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ഉറങ്ങിക്കിടന്ന അമ്മയ്‌ക്കരികില്‍ നിന്ന് കുട്ടിയെ എടുത്ത് സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. കുഞ്ഞിനെ മോഷ്‌ടിച്ച് കടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്ലാറ്റ്‌ഫോമിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. നാല് പുരുഷന്‍മാരും രണ്ട് സ്‌ത്രീകളും അടങ്ങുന്ന സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്.

ഇവര്‍ കുട്ടിയെ വില്‍ക്കുകയായിരുന്നു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു.

ABOUT THE AUTHOR

...view details