ലക്‌നൗ: ഗ്രേറ്റർ നോയിഡയിലെ യമുന അതിവേഗപാതയിൽ നടന്ന രണ്ട് അപകടങ്ങളിൽ ആറ് പേർ കൊല്ലപ്പെട്ടു. കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. പപ്പു പ്രസാദ് (32), ധനജ്ഞയ് കുമാർ (50) എന്നിവരാണ് മരിച്ചത്. ശനിയാഴ്‌ച പുലർച്ചെ 3.15നാണ് അപകടം നടന്നത്.
യുപിയിൽ രണ്ട് അപകടങ്ങളിൽ ആറ് പേർ കൊല്ലപ്പെട്ടു - അപകടങ്ങളിൽ ആറ് പേർ കൊല്ലപ്പെട്ടു
കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേരും ട്രാൻസ്‌പോർട്ട് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേരും കൊല്ലപ്പെട്ടു
യുപിയിൽ നടന്ന രണ്ട് അപകടങ്ങളിൽ ആറ് പേർ കൊല്ലപ്പെട്ടു
ട്രാൻസ്‌പോർട്ട് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ കൊല്ലപ്പെട്ടു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഗ്ര-നോയിഡ അതിവേഗ പാതയിലാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന ആശിഷ് ചൗഹാൻ, അലോക് കുമാർ ഗുപ്‌ത, മണികണ്‌ഠൻ മേക്കൻ, ഫിറോസ് എന്നിവരാണ് കൊല്ലപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ പ്രിൻസ് പാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനയച്ചതായി പൊലീസ് അറിയിച്ചു.