ജയ്‌പുര്‍: രാജസ്ഥാനിലെ ജയ്‌പൂര്‍-ജോധ്പൂര്‍ ദേശീയപാതയില്‍ ട്രാക്‌ടറും കാറും കൂട്ടിയിടിച്ച് അപകടം. തിങ്കളാഴ്‌ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ആറ് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ജോധ്പൂറിലെ ദാങ്കിയാവാസ് എന്ന പ്രദേശത്ത് വച്ചാണ് അപകടമുണ്ടായത്. ജോധ്പൂറില്‍ നിന്ന് വരികയായിരുന്ന കാര്‍ എതിര്‍വശത്ത് നിന്ന് വരികയായിരുന്ന ട്രാക്‌ടറില്‍ കൂട്ടിയിടിക്കുകയായിരുന്നു. മൂന്ന് പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.