ഡൽഹിയിൽ യുവാവിനെ മർദിച്ച് കൊല്ലപ്പെടുത്തി; ആറ് പേർ അറസ്റ്റിൽ
രവീന്ദർ, തരുൺ, അനിത, പ്രിയങ്ക, ദീപ, ഗൗരവ് എന്നിവരാണ് കേസിൽ അറസ്റ്റിലായത്
ന്യൂഡൽഹി: ഡൽഹിയിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ആറ് പേർ അറസ്റ്റിൽ. ഡൽഹിയിലെ രാജൗരി ഗാർഡൻ പ്രദേശത്ത് തിങ്കളാഴ്ച രാത്രിയാണ് സംഭവം. രൂപേഷ് (32) എന്നയാളാണ് മരിച്ചത്. രവീന്ദർ, തരുൺ, അനിത, പ്രിയങ്ക, ദീപ, ഗൗരവ് എന്നിവരാണ് കേസിൽ അറസ്റ്റിലായത്. അയൽക്കാർ തമ്മിലുള്ള പ്രശ്നം പരിഹരിക്കാനായി രൂപേഷും അമ്മയും സംഭവ സ്ഥലത്ത് എത്തുകയായിരുന്നു. ഈ സമയം പ്രതികൾ ഇരുവരെയും മർദിച്ചു. ഗുരുതരമായി പരിക്കേറ്റ രൂപേഷിനെ ജിജിഎസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി പൊലീസ് പറഞ്ഞു. രാജൗരി ഗാർഡൻ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിലെ മറ്റ് പ്രതികൾക്കായി അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.