ഗുവഹത്തി: ബുധനാഴ്‌ച രാവിലെയുണ്ടായ ഭൂചലനത്തിന് പിന്നാലെ അസമിൽ വീണ്ടും ഭൂചലനം. അസമിലെ സോനിത്പൂരിലാണ് ആറു പ്രാവശ്യം ഭൂചലനം ഉണ്ടായത്. ആറാമത്തെ ഭൂചലനം റിക്‌ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്‍റർ ഫോർ സീസ്‌മോളജി അറിയിച്ചു. വ്യാഴാഴ്‌ച രാവിലെ 2:38ഓടെയാണ് ഈ ഭൂചലനം ഉണ്ടായത്.
അസമിൽ വീണ്ടും ഭൂചലനം - Assam earthquake
അസമിലെ സോനിത്പൂരിലാണ് ആറു പ്രാവശ്യം ഭൂചലനം ഉണ്ടായത്.
അസമിൽ വീണ്ടും ഭൂചലനം
റിക്‌ടർ സ്കെയിലിൽ 2.6, 2.9, 4.6, 2.7, 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങൾ യഥാക്രമം പുലർച്ചെ 12.24, 1.10, 1.20, 1.41, 1.52 എന്നീ സമയങ്ങളിലാണ് ഉണ്ടായത്. ഈ പ്രദേശത്ത് നിരവധി ഭൂചലനം ബാധിച്ചിട്ടുണ്ടെന്നും റിക്‌ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ 1960 ജൂലൈ 29ലെ ഭൂചലനം ആണ് ഏറ്റവും കൂടുതൽ പ്രദേശത്തെ ബാധിച്ചതെന്നും നാഷണൽ സെന്‍റർ ഫോർ സീസ്‌മോളജി അറിയിച്ചു.