കേരളം

kerala

ETV Bharat / bharat

യുപിയിൽ മണൽ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു - യുപിയിൽ വാഹനാപകടം

യുപിയിലെ കൗഷംബിയിൽ പുലർച്ചെ 3.30 നാണ് അപകടമുണ്ടായത്

മണൽ നിറച്ച ലോറി കാറിൻ്റെ മുകളിലേക്ക് മറിഞ്ഞ്
മണൽ നിറച്ച ലോറി കാറിൻ്റെ മുകളിലേക്ക് മറിഞ്ഞ്

By

Published : Dec 2, 2020, 12:16 PM IST

ലഖ്‌നൗ: മണൽ നിറച്ച ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. യുപിയിലെ കൗഷംബിയിൽ പുലർച്ചെ 3.30 നാണ് അപകടമുണ്ടായത്. ഒൻപത് പേരാണ് കാറിലുണ്ടായിരുന്നത്. വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങി വരുന്നവഴിക്കായിരുന്നു അപകടം. ലോറിയുടെ ടയർ പൊട്ടിയതാണ് അപകട കാരണമെന്നാണ് സൂചന. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും എട്ട് പേരുടെ മരണം സംഭവിച്ചു. മരിച്ചവരുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details