അമരാവതി:ആന്ധ്രാപ്രദേശിലെ നുസ്വിഡിൽ ഓട്ടോറിക്ഷയിൽ ലോറി ഇടിച്ച് ഡ്രൈവർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു.
ഇന്ന് പുലർച്ചെ നാലുമണിയോടെ ഗൊല്ലപ്പള്ളി ഗ്രാമത്തിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ഡ്രൈവർ ഉൾപ്പെടെ 12 പേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ നുസ്വിഡ് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നുസ്വിഡ് റൂറൽ സർക്കിൾ ഇൻസ്പെക്ടർ വെങ്കട നാരായണ പറഞ്ഞു.