കേരളം

kerala

ETV Bharat / bharat

രണ്ട് കോടി വിലയുള്ള തിമിംഗല ഛർദിയുമായി ആറ് പേർ പിടിയിൽ - തിമിംഗലത്തിൻ്റെ ആംബർഗ്രീസ്

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് തിരിച്ചെന്തൂരില്‍ സംഘം പിടിയിലായത്.

Whales' Ambergris  Tamilnadu  Six arrested with two crore whale ambergris  തിമിംഗലത്തിൻ്റെ ആംബർഗ്രീസ്  തമിഴ്‌നാട്
രണ്ട് കോടി വിലയുള്ള തിമിംഗലത്തിൻ്റെ ആംബർഗ്രീസുമായി തമിഴ്‌നാട്ടിൽ അറ് പേർ പിടിയിൽ

By

Published : Jun 22, 2021, 3:48 PM IST

ചെന്നൈ: തിമിംഗലത്തിൻ്റെ ആംബർഗ്രീസുമായി (ഛർദ്ദി) തമിഴ്‌നാട്ടിലെ തിരുച്ചെന്തൂരിൽ നിന്ന് ആറ് പേർ പിടിയിൽ. രണ്ട് കോടി രൂപയുടെ ആംബർഗ്രീസാണ് പൊലീസ് പിടിച്ചെടുത്തത്. കള്ളക്കടത്തിനുപയോഗിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു.

Also read: യുപിയിൽ നായയുടെ കാൽ തല്ലിയൊടിച്ചു; യുവാവ് അറസ്റ്റിൽ

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സംയുക്തമായി സംസ്ഥാന പാതയിൽ വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് സംഘം പിടിയിലായത്. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

ABOUT THE AUTHOR

...view details