സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് കൊവിഡ് ബാധിച്ച് മരിച്ചു - Sitaram Yechury son died due to covid
08:03 April 22
ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18, ഏഷ്യാവിൽ ഇംഗ്ലീഷ് എന്നീ സ്ഥാപനങ്ങളിൽ മാധ്യമപ്രവർത്തകനായിരുന്നു ആശിഷ് യെച്ചൂരി
ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി കൊവിഡ് ബാധിച്ച് മരിച്ചു. ഗുഡ്ഗാവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. 35 വയസായിരുന്നു.
ഡല്‍ഹിയില്‍ മാധ്യമപ്രവർത്തകനായിരുന്നു ആശിഷ്. ഇന്ന് പുലർച്ചെയാണ് സ്ഥിതി ഗുരുതരമായതും മരണം സംഭവിച്ചതും. സീമ ചിസ്തി യെച്ചൂരിയാണ് ആശിഷിന്‍റെ അമ്മ. അഖില യെച്ചൂരി സഹോദരിയാണ്. ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 എന്നീ സ്ഥാപനങ്ങളിൽ മാധ്യമപ്രവർത്തകനായിരുന്ന ആശിഷ്, ഏഷ്യാവിൽ ഇംഗ്ലീഷിലും പ്രവർത്തിച്ചിരുന്നു.
തന്‍റെ മകനെ ശുശ്രൂഷിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രതീക്ഷ നൽകി ഒപ്പം നിന്നവർക്കും നന്ദി അറിയിക്കുന്നുവെന്ന് സീതാറാം യെച്ചൂരി ട്വിറ്ററിൽ കുറിച്ചു. ആശിഷിന്‍റെ മരണത്തിൽ അനുശോചിച്ച് സിപിഎം കേന്ദ്ര കമ്മറ്റി പ്രസ്‌താവന പുറത്തിറക്കി.