ന്യൂഡൽഹി: 'പ്രിയപ്പെട്ട സഖാക്കളെ സുഹൃത്തുക്കളെ ലാൽസലാം' നിങ്ങൾക്ക് എന്‍റെ അഭിവാദ്യങ്ങൾ. എൽഡിഎഫ് സർക്കാരിൽ വിശ്വസം അർപ്പിച്ച ജനങ്ങൾക്ക് നന്ദി. കേരളത്തിൽ എൽഡിഎഫ് തുടർഭരണം ഉറപ്പായ വേളയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
'പ്രിയപ്പെട്ട സഖാക്കളെ, സുഹൃത്തുക്കളെ ലാൽസലാം'; സഖാക്കൾക്ക് അഭിവാദ്യമേകി സീതാറാം യെച്ചൂരി - kerala election 2021
കേരളത്തിന് അഭിനന്ദനങ്ങൾ... ഞങ്ങളിൽ നൽകിയ വിശ്വാസത്തിനും ഉത്തരവാദിത്വത്തിനും അനുസൃതമായി പ്രവർത്തിക്കാൻ ശ്രമിക്കുമെന്ന് സീതാറാം യെച്ചൂരി
!['പ്രിയപ്പെട്ട സഖാക്കളെ, സുഹൃത്തുക്കളെ ലാൽസലാം'; സഖാക്കൾക്ക് അഭിവാദ്യമേകി സീതാറാം യെച്ചൂരി പ്രിയപ്പെട്ട സഖാക്കളെ സുഹൃത്തുക്കളെ ലാൽസലാം സഖാക്കളെ സുഹൃത്തുക്കളെ ലാൽസലാം ലാൽസലാം സഖാക്കൾക്ക് അഭിവാദ്യങ്ങളേകി സീതാറാം യെച്ചൂരി സീതാറാം യെച്ചൂരി വാർത്ത sitaram yechuri lalsalam ldf government again kerala election 2021 kerala election](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11622629-thumbnail-3x2-sitaram.jpg)
കേരളത്തിന് അഭിനന്ദനങ്ങൾ... ഞങ്ങളിൽ നൽകിയ വിശ്വാസത്തിനും ഉത്തരവാദിത്വത്തിനും അനുസൃതമായി പ്രവർത്തിക്കാൻ ശ്രമിക്കുമെന്ന് സീതാറാം യെച്ചൂരി ട്വിറ്റർ വീഡിയോയിൽ പങ്കുവച്ചു. കേന്ദ്ര സർക്കാർ പണവും സ്വാധീനവും കേന്ദ്ര ഏജൻസികളെയും ഉപയോഗിച്ച് കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ അവർക്ക് തന്നെ തിരിച്ചടിയായെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
മഹാമാരിയെ കൈകാര്യം ചെയ്‌ത രീതിയിൽ ലോക ശ്രദ്ധ ആകർഷിക്കുന്നു.ഇത്തരത്തിലുള്ള സാഹചര്യത്തിൽ കേരള മോഡൽ മുന്നോട്ടു വക്കുകയുമാണ് കേരളം ചെയ്‌തത്. നമുക്ക് ഈ പ്രതിസന്ധികളെ തരണം ചെയ്യാനാകുമെന്നും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.