തിരുവനന്തപുരം : സംഘടനകളെ നിരോധിക്കുന്നത് ഒരു പ്രശ്‌നത്തിനും പരിഹാരമല്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വർഗീയ ധ്രുവീകരണവും ദേശവിരുദ്ധ പ്രവർത്തനവും നടത്തുന്ന സംഘടനകൾക്ക് സി.പി.എം എതിരാണ്. എന്നാൽ സംഘടനകളെ നിരോധിക്കുന്നത് എന്ത് ഫലമുണ്ടാക്കുമെന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാകും.
ആർ.എസ്.എസ് നിരോധിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഒരു ഗുണവുമുണ്ടായില്ല. ഇപ്പോഴും ന്യൂനപക്ഷ വിരുദ്ധ പ്രവർത്തനവും പ്രചരണവും ആർ എസ് എസ് നടത്തുന്നുണ്ട്. സിമി(സ്‌റ്റുഡൻസ് ഇസ്‌ലാമിക് മൂവ്‌മന്‍റ് ഓഫ് ഇന്ത്യ) നിരോധിച്ചപ്പോഴും ഒരു ഫലവുമുണ്ടായിട്ടില്ല.
'ആർ.എസ്.എസിനെ നിരോധിച്ചിട്ട് ഫലമുണ്ടായില്ല' ; നിരോധനം പരിഹാരമല്ലെന്ന് സീതാറാം യെച്ചൂരി വർഗീയ ധ്രുവീകരണം അവസാനിപ്പിക്കാൻ മതനിരപേക്ഷ രാഷ്‌ട്രീയം വളരണം. ബുൾഡോസർ രാഷ്‌ട്രീയം കൊണ്ട് ഇത് അവസാനിപ്പിക്കാൻ കഴിയില്ല. ഇത് കേന്ദ്ര സർക്കാർ മനസിലാക്കണമെന്നും യെച്ചൂരി തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. പോപ്പുലർ ഫ്രണ്ട് ആക്രമണ സ്വഭാവമുള്ള സംഘടനയാണ്.
ഇപ്പോഴത്തെ നിരോധനം ജനങ്ങൾ വിലയിരുത്തുമെന്നും യെച്ചൂരി പറഞ്ഞു. മന്ത്രി അഹമ്മദ് ദേവർ കോവിലിനെതിരെ ആരോപണമുന്നയിക്കുന്നവർ തെളിവ് നൽകണം. ഇത്തരം പ്രചരണം ബി.ജെ.പി നേതാക്കൾ സ്ഥിരമായി നടത്തുന്നതാണ്. ആർക്കും ആരോപണം ഉന്നയിക്കാം. അത് തെളിയിക്കാൻ കൂടി ഇവർ തയ്യാറാകണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.