ഡെറാഡൂൺ: മഹാ കുംഭമേളയ്‌ക്കിടെ വ്യാജ കൊവിഡ് പരിശോധന നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിനായി ഉത്തരാഖണ്ഡ് പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ലോകത്തിലെ ഏറ്റവും വലിയ മേളയായ കുംഭമേള ഏപ്രിൽ ഒന്ന് മുതൽ 30 വരെ സംസ്ഥാനത്തെ ഹരിദ്വാർ, ഡെറാഡൂൺ, തെഹ്രി ജില്ലകളിലെ വിവിധ സ്ഥലങ്ങളിലായാണ് നടത്തിയത്.
കുംഭമേളയിലെ വ്യാജ കൊവിഡ് പരിശോധന അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം - ഹരിദ്വാർ
കുംഭമേളയ്‌ക്കിടെ വ്യാജ കൊവിഡ് ടെസ്റ്റുകൾ നടത്തിയെന്നാരോപിച്ച് മാക്‌സ് കോർപ്പറേറ്റ് സർവീസ്, സ്വകാര്യ ലബോറട്ടറികളായ ഡോ. ലാൽചന്ദനി ലാബ്, നൽവാ ലബോറട്ടറി എന്നിവയ്‌ക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌ത അടുത്ത ദിവസമാണ് കേസ് അന്വേഷണത്തിനായി സംഘത്തെ നിയോഗിച്ചത്.
SIT to probe fake Covid testing during Kumbh
Read more: മഹാ കുംഭമേളയ്ക്കിടയിലെ കൊവിഡ് പരിശോധന അഴിമതിയിൽ കേസ് രജിസ്റ്റർ ചെയ്‌ത് സർക്കാർ
ഹരിദ്വാർ സീനിയർ പൊലീസ് സൂപ്രണ്ട് സെന്തിൽ അവൂഡായ് കൃഷ്‌ണ രാജ് എസ് ആണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. കുംഭമേളയ്‌ക്കിടെ വ്യാജ കൊവിഡ് ടെസ്റ്റുകൾ നടത്തിയെന്നാരോപിച്ച് മാക്‌സ് കോർപ്പറേറ്റ് സർവീസ്, സ്വകാര്യ ലബോറട്ടറികളായ ഡോ. ലാൽചന്ദനി ലാബ്, നൽവാ ലബോറട്ടറി എന്നിവയ്‌ക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌ത അടുത്ത ദിവസമാണ് കേസ് അന്വേഷണത്തിനായി സംഘത്തെ നിയോഗിച്ചത്.