ന്യൂഡല്‍ഹി: ആം ആദ്‌മി പാര്‍ട്ടി എംഎല്‍എമാരെ പണം കൊടുത്ത് ചാക്കിലാക്കാൻ ബിജെപി ദല്ലാൾ ശ്രമിക്കുന്നതിന്‍റെ ശബ്‌ദ സംഭാഷണ തെളിവുകൾ പുറത്തുവിട്ട് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ശബ്‌ദ സംഭാഷണത്തില്‍ ഷാ എന്ന പേര് പരാമര്‍ശിക്കുന്നതായും ഇതേ കുറിച്ച് ഇഡി അന്വേഷിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇക്കാര്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ അറസ്‌റ്റ് ചെയ്യണമെന്നും മനീഷ് സിസോദിയ ആവശ്യപ്പെട്ടു.
ഓഡിയോ ക്ലിപ്പുമായി മനീഷ് സിസോദിയ; ആപ്പ് എംഎല്‍എമാരെ ചാക്കിലാക്കാന്‍ ബിജെപി ശ്രമിച്ചെന്നാരോപണം - alleged bjp broker
പഞ്ചാബിലേയും ഡല്‍ഹിയിലേയും ആപ്പ് എംഎല്‍എമാരെ വലയിലാക്കാനുള്ള ബിജെപിയുടെ വിഫല ശ്രമത്തിന്‍റെ ഉദാഹരണമാണ് ഈ ഓഡിയോ ടേപ്പ്. ഇത്തരത്തിലുള്ള ഗൂഢാലോചനയില്‍ രാജ്യത്തിന്‍റെ ആഭ്യന്തരമന്ത്രി ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ രാജ്യത്തിന് അത് വലിയ ഭീഷണിയാണെന്നും മനീഷ് സിസോദിയ പറഞ്ഞു.
വാര്‍ത്തസമ്മേളനത്തിലാണ് മനീഷ് സിസോദിയ ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ടത്. ഭാരത് രാഷ്‌ട്ര സമിതി എംഎല്‍എമാരെ വിലയ്‌ക്കെടുക്കാനുള്ള ശ്രമത്തിന് നേതൃത്വം വഹിച്ച് അറസ്റ്റിലായ മൂന്ന് പേരില്‍ ഒരാളുടെ ശബ്‌ദമാണ് ഇതെന്നാണ് മനീഷ് സിസോദിയ പറയുന്നത്. ഡല്‍ഹിയിലെ 43 എംഎല്‍എമാരെ ചാക്കിട്ട്പിടിക്കാന്‍ അവര്‍ ശ്രമിച്ചു. ഇതിന് വേണ്ടി പണം മാറ്റിവച്ചിട്ടുണ്ടെന്നും സിസോദിയ ആരോപിച്ചു.
ഷായോടും ബിഎല്‍ സന്തോഷിനോടും സംസാരിച്ചിട്ടുണ്ട് എന്ന് ബിജെപി ഏജന്‍റ് എന്ന് ആരോപിക്കപ്പെടുന്ന വ്യക്തി സംസാരിക്കുന്നത് ഓഡിയോ ക്ലിപ്പില്‍ കേള്‍ക്കാം. പഞ്ചാബിലേയും ഡല്‍ഹിയിലേയും ആപ്പ് എംഎല്‍എമാരെ വലയിലാക്കാനുള്ള ബിജെപിയുടെ വിഫല ശ്രമത്തിന്‍റെ ഉദാഹരണമാണ് ഈ ഓഡിയോ ടേപ്പ്. ഇത്തരത്തിലുള്ള ഗൂഢാലോചനയില്‍ രാജ്യത്തിന്‍റെ ആഭ്യന്തരമന്ത്രി ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ രാജ്യത്തിന് അത് വലിയ ഭീഷണിയാണെന്നും സിസോദിയ പറഞ്ഞു.