ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും തമ്മിൽ രഹസ്യ സൗഹൃദം ഉണ്ടെന്ന ആരോപണവുമായി ആം ആദ്‌മി നേതാവും ന്യൂഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. സര്‍ക്കാരുകളുടെ ഭരണ പ്രകടനവുമായി ബന്ധപ്പെട്ട ഗ്രേഡിങ് സൂചിക (പി.ജി.ഐ) 2019-20 ല്‍ പഞ്ചാബ് ഒന്നാമതെത്തിയതോടെയാണ് സിസോഡിയ ഈ ആരോപണം ഉന്നയിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഗ്രേഡിങ്ങാണ് ഇത്. അമരീന്ദർ സിങെന്ന ക്യാപ്റ്റന് മോദിജിയുടെ അനുഗ്രഹം ലഭിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ പഞ്ചാബിലെ 800 സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടിയിട്ടുണ്ട്. കൂടാതെ നിരവധി സ്‌കൂളുകള്‍ സ്വകാര്യവല്‍ക്കരിച്ചു. ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് പട്ടികയില്‍ താഴ്ന്ന ഗ്രേഡാണ് നല്‍കിയതെന്നും എന്തുകൊണ്ട് പഞ്ചാബ് ഈ നേട്ടം കൈവരിച്ചുവെന്നും അദ്ദേഹം ചോദിച്ചു.