ന്യൂഡൽഹി:തലസ്ഥാനനഗരിയിലുൾപ്പെടെ രാജ്യത്തിന്‍റെ നാനാഭാഗങ്ങളിൽ കൊവിഡ് വ്യാപനവും ഓക്സിജൻ ക്ഷാമവും നേരിടുകയാണ്. എന്നാൽ, ന്യൂഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ (എസ്ജിആർഎച്ച്) രണ്ട് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ വിതരണം ചെയ്‌തു. കൂടാതെ, സ്റ്റോറേജ് ടാങ്കുകളിൽ 6,000 ക്യുബിക് മീറ്റർ ഓക്സിജൻ സംഭരിച്ചിട്ടുള്ളതിനാൽ ഇന്ന് വൈകുന്നേരം 6 മണിവരെ ചികിത്സാവശ്യങ്ങൾക്ക് ഓക്സിജൻ ലഭ്യമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
സർ ഗംഗ റാം ആശുപത്രിയിലേക്ക് രണ്ട് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ എത്തിച്ചു
ഐനോക്സ് എയർ പ്രൊഡക്റ്റുകളിൽ നിന്നും ഇന്ന് രാവിലെ രണ്ട് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ സർ ഗംഗാ റാം ആശുപത്രിയിൽ വിതരണം ചെയ്തതിനാൽ ഓക്സിജൻ ക്ഷാമം നേരിടുന്നില്ലെന്ന് ആശുപത്രി അധികൃതർ
Also Read:450 ടൺ ഓക്സിജൻ വിതരണം ചെയ്ത് ഇന്ത്യൻ റെയിൽവേ
പ്രതിദിനം 10,000 ക്യുബിക് മീറ്റർ ഓക്സിജന്‍റെ ഉപഭോഗമാണ് ആശുപത്രിയിലുള്ളത്. ഐനോക്സ് എയർ പ്രൊഡക്റ്റുകളിൽ നിന്നാണ് ആശുപത്രിയയിലേക്ക് 2 ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ ഇന്ന് രാവിലെ ലഭിച്ചത്. കഴിഞ്ഞ ദിവസം, നാല് ടൺ ഓക്സിജനും സർ ഗംഗാ റാം ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി, ഡൽഹിയിലെ വിവിധ ആശുപത്രികളിൽ ഓക്സിജൻ അഭാവം നേരിട്ടിരുന്നു. തിങ്കളാഴ്ച 20,2010 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 380 പേർ വൈറസ് ബാധയിൽ മരിക്കുകയും ചെയ്തു.