ന്യൂഡൽഹി:കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ 1000 പുതിയ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി. ഇതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെയെണ്ണം 4,30,29,044 ആയി ഉയർന്നു. 13 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചുവെന്നും ഇതോടെ ആകെ മരണസഖ്യ 5,21,358 ഉയര്‍ന്നെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
2020 ഏപ്രില്‍ 18ന് ശേഷം ആദ്യമായാണ് കൊവിഡ് രോഗികളുടെയെണ്ണം 1000മായി ഉയരുന്നത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.29 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.22 ശതമാനവുമാണ് രേഖപ്പെടുത്തിയിരക്കുന്നത്.