ചണ്ഡീഗഢ്: സിംഘു അതിർത്തിയിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. നിഹാംഗ് സിംഖ് ഗ്രൂപ്പ് അംഗം സറബ്‌ജിത് സിങ്ങാണ് പൊലീസിൽ കീഴടങ്ങിയത്. സറബ്‌ജിത് സിങ് കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ വെള്ളിയാഴ്‌ച ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്‍റെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നിരുന്നു.
മുഖ്യമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ ആഭ്യന്തരമന്ത്രി അനിൽ വിജ്, ഡിജിപി, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു. യോഗത്തിന് ശേഷം മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.