മഹാരാഷ്‌ട്ര:പ്രശസ്‌ത ഗായിക ലത മങ്കേഷ്‌കറിന് കൊവിഡ് പോസിറ്റീവ്. കൊവിഡ് ബാധയെ തുടര്‍ന്ന് ഗായികയെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Singer Lata Mangeshkar tests Covid positive: ചെറിയ രീതിയല്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമാക്കിയതിനെ തുടര്‍ന്നാണ് ഗായികയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
Lata Mangeshkar admitted to ICU: പ്രായാധിക്യത്തെ തുടര്‍ന്ന് ആവശ്യമായ മുന്‍കരുതലുകള്‍ നല്‍കാനാണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതെന്നും ലത മങ്കേഷ്‌കര്‍ ഇപ്പോള്‍ ആരോഗ്യം വീണ്ടെടുക്കുകയാണെന്നും അനന്തരവള്‍ രാച്‌ന വ്യക്തമാക്കി. ദീദിക്ക് വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണമെന്നും രാച്‌ന അഭ്യര്‍ഥിച്ചു.