മുംബൈ: മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 31.79 കോടി രൂപ പിഴ ഈടാക്കി മുംബൈ കോർപറേഷൻ. 15.71 ലക്ഷം പേരിൽ നിന്നാണ് ഈ തുക ഈടാക്കിയത്. 2020 മാർച്ച് മുതൽ 2021 ഫെബ്രുവരി 19 വരെയുളള കണക്കാണിത്. ഫെബ്രുവരി 19 ന് മാത്രം 13,592 പേരിൽ നിന്ന് 27,18,00 രൂപ പിഴ ഈടാക്കിയതായി മുംബൈ മുനിസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു.
മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 31.79 കോടി രൂപ പിഴ ഈടാക്കി മുംബൈ കോർപറേഷൻ
2020 മാർച്ച് മുതൽ ഈ വർഷം ഫെബ്രുവരി 19 വരെയുളള കണക്കാണിത്
മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 31.79 കോടി രൂപ പിഴ ഈടാക്കി മുംബൈ കോർപറേഷൻ
മാർച്ച് മുതൽ ഫെബ്രുവരി 19 വരെ 15,71,679 പേരിൽ നിന്ന് 31,79,43,400 രൂപ പിഴ ഈടാക്കിയതായി മുംബൈ മേയർ കിഷോരി പെദ്നേക്കർ പറഞ്ഞു. മാസ്‌ക് ധരിക്കാത്തതിന് 200 രൂപയാണ് കോർപറേഷൻ ഈടാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്‌ട്രയിൽ 6,112 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 44 കൊവിഡ് രോഗികൾ കൂടി മരണപ്പെട്ടു. 2159 പേർ രോഗമുക്തരായി. 44,765 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുളളത്.