ഡിണ്ടിഗൽ (തമിഴ്‌നാട്):അപരിചിതന് സ്വന്തം പേരിൽ സിം കാർഡുകൾ എടുത്തുനൽകിയ മൊബൈൽ കടയുടമ കുരുക്കിൽ. വടമധുര സ്വദേശിയായ രാജേന്ദ്രനെയാണ് കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്‌തത്. കുറച്ച് മാസങ്ങൾക്ക് മുൻപ് രാജേന്ദ്രൻ പശ്ചിമ ബംഗാൾ സ്വദേശിയായ അപരിചിതന് തന്‍റെ പേരിൽ അഞ്ച് സിം കാർഡുകൾ എടുത്ത് നൽകിയിരുന്നു.
വീഡിയോ ഗെയിം കളിക്കാനെന്ന് പറഞ്ഞാണ് പശ്ചിമ ബംഗാൾ സ്വദേശി സിം കാർഡുകൾ വാങ്ങിയത്. അതിന്‍റെ പേരിൽ എല്ലാ മാസവും അയാൾ രാജേന്ദ്രന് പണം അയച്ചുനൽകാറുണ്ടായിരുന്നു. എന്നാൽ ഒരു സിം നമ്പറിൽ ഉത്തർപ്രദേശ് സ്വദേശി വാട്‌സ്ആപ്പ് അക്കൗണ്ട് നിർമിക്കുകയും സമൂഹ മാധ്യമങ്ങളിൽ നിന്നും സ്ത്രീകളുടെ മൊബൈൽ നമ്പരും ഫോട്ടോയും ശേഖരിച്ച് അശ്ലീല ചിത്രങ്ങൾക്കൊപ്പം ചേർത്ത് സ്ത്രീകളെ ഭീഷണിപ്പെടുത്തി പണം തട്ടാനും ആരംഭിച്ചു.