ഉത്തരകാശി: സില്‍ക്യാര രക്ഷാപ്രവര്‍ത്തനം പതിനേഴാം ദിവസത്തിലേക്ക് കടന്നു.(sylkyara tunnel rescue 16th day) ലംബമായുള്ള തുരക്കല്‍ പ്രക്രിയ ആണ് നടക്കുന്നത്. യന്ത്രസഹായമില്ലാതെയാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
തുരങ്കത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാന്‍ വിവിധ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇവര്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. 31 മീറ്റര്‍ വരെ തുരന്നതായാണ് റിപ്പോര്‍ട്ട്. മൊത്തം 88 മീറ്റര്‍ തുരക്കേണ്ടതുണ്ട്. 1.2 മീറ്റര്‍ വ്യാസമുള്ള കുഴലുകള്‍ ഇതിലൂടെ കടത്തി തൊഴിലാളികള്‍ക്ക് പുറത്തെത്താന്‍ സുരക്ഷിത പാതയൊരുക്കാനാണ് ഉദ്ദേശ്യം. അവസാന പതിനഞ്ച് മീറ്റര്‍ തുരക്കല്‍ പ്രക്രിയ ഏറെ ശ്രമകരമാകുമെന്നാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റി ലഫ്റ്റനന്‍റ് ജനറല്‍ സയീദ് അത്ത ഹസ്നെയിന്‍ പറഞ്ഞു. ആ ഭാഗത്ത്കൂറ്റന്‍ പാറകളുള്ളതാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നത്.
പുതിയ ഒഗര്‍ യന്ത്രം (augur machine)ലഭിച്ചാല്‍ കാലതാമസം ഒഴിവാക്കാനാകും. അതേസമയം രക്ഷാപ്രവര്‍ത്തനം എപ്പോള്‍ പൂര്‍ത്തിയാക്കാനാകുമെന്ന കാര്യം അദ്ദേഹം സൂചിപ്പിച്ചിട്ടില്ല. എന്തൊക്കെ വെല്ലുവിളി ഇതിനിടെ നേരിടേണ്ടി വരുമെന്ന കാര്യത്തില്‍ വ്യക്തത ഇല്ലാത്തതിനാല്‍ അക്കാര്യം ഉറപ്പിച്ച് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 31 മീറ്റര്‍ തുരന്ന് കഴിഞ്ഞതായി ലഫ്റ്റനന്‍റ് ജനറല്‍ ഹര്‍പാല്‍ സിങ് പറഞ്ഞു. (harpal singh) സൈന്യത്തിലെ മുന്‍ എഞ്ചിനീയറിംഗ് മേധാവിയാണ് സിങ്. ബോര്‍ഡര്‍ റോഡ്‌ഡ് ഓര്‍ഗനൈസേഷന്‍സ് തലവന്‍ കൂടിയാണിത്.
പ്രദേശത്തെ മണ്ണിനെക്കുറിച്ച് പഠിക്കാന്‍ 200 മില്ലി മീറ്റര്‍വ്യാസമുള്ള പൈപ്പ് ഇറക്കി പരിശോധനകള്‍ നടത്തി. തുരങ്കത്തിനുള്ളില്‍ തിരശ്ചീനമായി തുരക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. 800 മില്ലിമീറ്റര്‍ വ്യാസമുള്ള പൈപ്പുകളുടെ ഫ്രെയിമും തയാറാക്കിയിട്ടുണ്ട്. റാറ്റ്ഹോള്‍ മൈനിംഗ് (rathole mining) നടത്തുന്ന സംഘം ഹെല്‍മറ്റും യൂണിഫോമും ധരിച്ച് തുരങ്കത്തിനുള്ളിലേക്ക് കടക്കും. ഒരു മീറ്റര്‍ വരെ പാതയൊരുക്കാന്‍ സാധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കുടുങ്ങിയ ഓഗര്‍ മെഷീന്‍റെ ഭാഗങ്ങള്‍ നീക്കം ചെയ്യാനായി എന്നതും രക്ഷാപ്രവര്‍ത്തനത്തെ സഹായിക്കുമെന്നാണ് സൂചന. ഹൈദരാബാദില്‍ നിന്നെത്തിച്ച പ്ലാസ്മ കട്ടര്‍ ഉപയോഗിച്ചാണ് ഇത് നീക്കിയത്. ഒന്നരമീറ്റര്‍ നീളമുള്ള കുഴലും നീക്കിയിട്ടുണ്ട്. പരിചയസമ്പന്നരായ തൊഴിലാളികളുടെയും സൈന്യത്തിന്‍റെയും സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം പുരോഗിക്കുന്നത്.
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്ര, ആഭ്യന്തരസെക്രട്ടറി അജയ് കെ ഭല്ല, ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി എസ് എസ് സന്ധു എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളുമായി മിശ്ര സംസാരിച്ചു. ശാന്തരായി തുടരാനും പുറത്തെത്തിക്കാന്‍ വിവിധ ഏജന്‍സികള്‍ കൂട്ടായി ശ്രമിച്ച് വരികയാണെന്നും അദ്ദേഹം തൊഴിലാളികളെ അറിയിച്ചു.
Read more: ഉത്തരകാശിയിലെ രക്ഷാപ്രവര്‍ത്തനം; റാറ്റ് ഹോള്‍ ഖനിത്തൊഴിലാളികളുടെ സംഘമെത്തി; വെര്‍ട്ടിക്കല്‍ ഡ്രില്ലിങ് തുടരുന്നു