സിക്കിം: വടക്കന്‍ സിക്കിമിലെ ചുങ്‌താങിലുണ്ടായ മണ്ണിടിച്ചിലിലും റോഡ് ബ്ലോക്കുകളിലും കുടുങ്ങിയ 3,500 ഓളം വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി ഇന്ത്യന്‍ സൈന്യം. എൻ സിക്കിമിലെ ചുങ്‌താങിനടുത്തുള്ള പാലം കനത്ത പേമാരിയിലും മണ്ണിടിച്ചിലിലും ഒലിച്ചുപോയതോടെ കുടുങ്ങിപ്പോയ 3,500 ഓളം വിനോദസഞ്ചാരികളെയാണ് സൈന്യം ശനിയാഴ്‌ച രക്ഷപ്പെടുത്തിയത്. അതേസമയം ലാചെന്‍, ലാചുങ്, ചുങ്‌താങ് താഴ്‌വരകളില്‍ കഴിഞ്ഞദിവസങ്ങളിലായി കനത്ത മഴയാണ് പെയ്യുന്നത്.
സിക്കിമിലെ ചുങ്‌താങില്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ രക്ഷാദൗത്യം രക്ഷാദൗത്യം ഇങ്ങനെ:മണ്ണിടിച്ചിലിനെ കുറിച്ചുള്ള വിവരമറിഞ്ഞതോടെ സ്‌ട്രൈക്കിംഗ് ലയൺ ഡിവിഷൻ ത്രിശക്തി കോർപ്‌സ്, ഇന്ത്യൻ ആർമി, ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്‍ എന്നിവയിലെ ഉദ്യോഗസ്ഥർ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കടുത്ത വെല്ലുവിളികള്‍ക്കിടയിലും രക്ഷാപ്രവർത്തകർ രാപ്പകലില്ലാതെ പ്രവർത്തിച്ചു. ഇതിന്‍റെ ഭാഗമായി ഗതാഗതത്തിനായി താത്‌കാലിക പാലം നിര്‍മിച്ചു. ഇതിലൂടെ കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. രക്ഷിച്ചവര്‍ക്ക് ഭക്ഷണവും വൈദ്യസഹായവും ഉറപ്പാക്കുകയും ചെയ്‌തു. മാത്രമല്ല വിനോദസഞ്ചാരികളെ മാറ്റിയതിന് ശേഷം ഇവിടെ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു.
സിക്കിമിലെ ചുങ്‌താങില്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ രക്ഷാദൗത്യം ജൂൺ 17 ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ 2,000 ത്തിലധികം വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. റോഡ് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വിനോദസഞ്ചാരികളെ ഒഴിപ്പിക്കുന്ന ശ്രമങ്ങള്‍ തുടരുകയാണെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. വിനോദസഞ്ചാരികൾക്ക് ആശ്വാസം പകരുന്നതിനായി ടെന്‍റുകളും മെഡിക്കൽ എയ്ഡ് പോസ്‌റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. സഞ്ചാരികൾക്ക് അവരുടെ തുടർന്നുള്ള യാത്രയ്ക്ക് വഴി ഗതാഗതയോഗ്യമാവുന്നത് വരെ എല്ലാ സഹായവും ലഭിക്കുമെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
Also read: വീട് നിര്‍മാണത്തിനിടെ മണ്ണിടിച്ചില്‍ ; ഉടമയ്‌ക്ക് ദാരുണാന്ത്യം, രണ്ടുപേര്‍ക്ക് പരിക്ക്
കശ്‌മീരിലും മണ്ണിടിച്ചില്‍: അടുത്തിടെ ജമ്മു കശ്‌മീരിലെ റംബാന്‍ ജില്ലയിലുള്ള ദല്‍വ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ പത്തിലധികം വീടുകള്‍ തകര്‍ന്നിരുന്നു. അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിലില്‍ വീടുകള്‍ പൂര്‍ണമായും നിലംപൊത്തി. എന്നാല്‍ പ്രദേശത്ത് നിന്ന് ആളുകളെ ഉടന്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയായിരുന്നു. പ്രദേശവാസികള്‍ തന്നെയായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മാത്രമല്ല തകര്‍ന്ന വീടുകളില്‍ നിന്ന് കന്നുകാലികളെയും വിലപിടിപ്പുള്ള വസ്‌തുക്കളും മാറ്റിയിരുന്നു.
സിക്കിമിലെ ചുങ്‌താങില്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ രക്ഷാദൗത്യം മണ്ണ് ഇടിഞ്ഞതിനെ തുടര്‍ന്ന് പ്രദേശത്തെ ജനങ്ങള്‍ പരിഭ്രാന്തരായതായും അഞ്ചാം നമ്പര്‍ വാര്‍ഡിലെ ആളുകള്‍ സ്ഥിതി വഷളായതിനെ തുടര്‍ന്ന് വീടുകളില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുകയായിരുന്നു. മണ്ണിടിച്ചിലില്‍ രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. പുലര്‍ച്ചെ മുതല്‍ തന്നെ ഇടിഞ്ഞ മണ്ണ് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചെങ്കിലും ഏറെ പണിപ്പെട്ടാണ് ഇത് ഫലം കണ്ടത്. മണ്ണ് മാറ്റല്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കൂടുതല്‍ വീടുകള്‍ പൂര്‍ണമായി തകരുമോ എന്ന ഭീതിയും നാട്ടുകാര്‍ ഉയര്‍ത്തിയിരുന്നു.
സിക്കിമിലെ ചുങ്‌താങില്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ രക്ഷാദൗത്യം അതേസമയം മണ്ണിടിച്ചിലുണ്ടായ ദല്‍വ മേഖലയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംഘം സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തിരുന്നു. വീടുകള്‍ക്ക് പുറമെ കൃഷിയിടങ്ങളിലും മണ്ണിടിഞ്ഞ് വീണിരുന്നു.
Also read: കോട്ടയത്ത് മണ്ണിനടിയിലായ അതിഥി തൊഴിലാളിയെ സാഹസികമായി രക്ഷപ്പെടുത്തി