ന്യൂഡൽഹി:കനേഡിയന്‍ സിഖ് പ്രവര്ത്തകന് ഹർദീപ് സിങ് നിജ്ജാറിന്റെ (Hardeep Singh Nijjar) കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന കാനഡയുടെ ആരോപണങ്ങൾ തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (Sikh activist's Murder India Rejects Canada's Allegations). രാജ്യത്തിനെതിരായ കനേഡിയൻ സർക്കാരിന്റെ ആരോപണങ്ങളും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ നടത്തിയ പരാമർശങ്ങളും ഇന്ത്യ തള്ളി (India Has Rejected The Allegations Of Canada). കൊലപാതകത്തിന് പിന്നാലെ ഉന്നത ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയിരുന്നു (Canada expels Indian diplomat).
മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയുടെ പൂർണരൂപം( Full extract of the statement released by the Ministry):
'കനേഡിയൻ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും അവരുടെ പാർലമെന്റിൽ നടത്തിയ പ്രസ്താവനകൾ കാണുകയും നിരസിക്കുകയും ചെയ്തിട്ടുണ്ട്. കാനഡയിലെ ഏതെങ്കിലും അക്രമ പ്രവർത്തനങ്ങളിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് സംബന്ധിച്ച ആരോപണങ്ങൾ അസംബന്ധമാണ്. ഇതുമായി ബന്ധപ്പെട്ട് കനേഡിയൻ പ്രധാനമന്ത്രി നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഉന്നയിച്ച കാര്യങ്ങൾ പൂർണമായും തള്ളുകയും ചെയ്തിട്ടുണ്ട്.
നിയമ വാഴ്ചയോട് ശക്തമായ പ്രതിബദ്ധതയുള്ള ഒരു ജനാധിപത്യ രാഷ്ട്രമാണ് നമ്മുടേത്. ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങൾ കാനഡ അഭയം നൽകിയ, ഇന്ത്യയുടെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും ഭീഷണിയായി തുടരുന്ന ഖാലിസ്ഥാൻ ഭീകരരിൽ നിന്നും തീവ്രവാദികളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് സഹായിക്കുക. ഈ വിഷയത്തിലുള്ള കനേഡിയൻ ഗവൺമെന്റിന്റെ നിഷ്ക്രിയത്വം അങ്ങേയറ്റം ആശങ്ക ഉളവാക്കുന്നതാണ്.