രാജസ്ഥാൻ/സിക്കാർ : രാജസ്ഥാനിലെ വിവിധ പ്രദേശങ്ങള്‍ ഏറ്റവും താഴ്‌ന്ന താപനിലയില്‍. രാജസ്ഥാനിലെ തണുപ്പുകാലത്തെ തന്നെ ഏറ്റവും കുറവ് താപനിലയാണ് നിലവിൽ റിപ്പോർട്ട് ചെയ്യുന്നത്.
ഫത്തേപൂരിലെ സിക്കാറിൽ 2.5 ഡിഗ്രി സെൽഷ്യസാണ്. രാത്രി സമയങ്ങളിൽ കൂടുതൽ പ്രദേശങ്ങളിൽ താപനില താഴ്‌ന്നുവെന്ന് കാലാവസ്ഥ അധികൃതർ വ്യക്തമാക്കി. ചുരുവിൽ 3.4 ഡിഗ്രി സെൽഷ്യസും റിപ്പോർട്ട് ചെയ്‌തു.