ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന 2023ലെ സൗത്ത് ഇന്ത്യൻ ഇന്‍റര്‍നാഷണൽ മൂവി അവാർഡ് (South Indian International Movie Awards) ദുബായില്‍ അരങ്ങേറി. സെപ്റ്റംബർ 15, 16 തീയതികളിൽ ദുബായിലെ വേൾഡ് ട്രേഡ് സെന്‍ററിലാണ് 11-ാമത് സൈമ (SIIMA) അവാര്‍ഡ് നടന്നത് (SIIMA Awards 2023).
മലയാളം, തമിഴ്, തെലുഗു, കന്നഡ തുടങ്ങി സിനിമ മേഖലകളില്‍ നിന്നുള്ള നൂറിലധികം താരങ്ങൾ പുരസ്‌കാര ദാന ചടങ്ങിൽ പങ്കെടുത്തു. താരനിബിഡമായ ചടങ്ങിലെ തെലുഗു, കന്നഡ വിജയികളുടെ പട്ടിക പുറത്തുവന്നിരിക്കുകയാണിപ്പോള്‍.
സൈമ 2023ലെ തെലുഗു വിജയികളുടെ പൂര്‍ണ പുരസ്‌കാര പട്ടിക.
- മികച്ച സംവിധായകൻ - എസ് എസ് രാജമൗലി (ആർആർആര്‍)
- മികച്ച ചിത്രം - സീതാരാമം
- മികച്ച നടൻ - ജൂനിയർ എൻടിആർ (ആർആർആര്‍)
- മികച്ച നടി - ശ്രീലീല (ധമാക്ക)
- മികച്ച നടന്‍ (ക്രിട്ടിക്‌സ്) - അദിവി ശേഷ് (മേജര്‍)
- മികച്ച നടി (ക്രിട്ടിക്‌സ്) - മൃണാൽ താക്കൂർ (സീതാരാമം)
- മികച്ച പുതുമുഖ നടി - മൃണാൽ താക്കൂർ (സീതാരാമം)
- മികച്ച നവാഗത സംവിധായകൻ - മല്ലിഡി വസിഷ്‌ഠ (ബിംബിസാര)
- മികച്ച നവാഗത നിർമാതാക്കൾ - ശരത്ത്, അനുരാഗ് (മേജര്‍)
- പ്രോമിസിങ് ന്യൂകമര്‍ - ഗണേഷ് ബെല്ലംകൊണ്ട
- മികച്ച സംഗീത സംവിധായകൻ - എംഎം കീരവാണി (ആർആർആറിലെ ഗാനങ്ങളിലൂടെ)
- മികച്ച ഗാന രചയിതാവ് - ചന്ദ്രബോസ് (ആര്‍ആര്‍ആറിലെ നാട്ടു നാട്ടു ഗാനം)
- മികച്ച പിന്നണി ഗായകൻ - മിരിയാല റാം (ഡിജെ ടില്ലുവിലെ ടൈറ്റിൽ ഗാനം) മിരിയാല റാം
- മികച്ച പിന്നണി ഗായിക - മംഗ്‌ലി (ധമാക്കയിലെ ജിന്താക്ക് ഗാനം)
സൈമ 2023ലെ കന്നഡ വിജയികളുടെ പുരസ്‌കാര പട്ടിക ചുവടെ-
- മികച്ച ചിത്രം - 777 ചാർലി
- മികച്ച നടന്‍ - യഷ് (കെജിഎഫ് ചാപ്‌റ്റര്‍ 2)
- മികച്ച നടി - ശ്രീനിധി ഷെട്ടി (കെജിഎഫ് ചാപ്‌റ്റര്‍ 2)
- മികച്ച നടൻ (ക്രിട്ടിക്‌സ്) - ഋഷഭ് ഷെട്ടി (കാന്താര)
- മികച്ച നടി (ക്രിട്ടിക്‌സ്) - സപ്‌തമി ഗൗഡ (കാന്താര)
- നെഗറ്റീവ് റോളിലെ മികച്ച നടൻ - അച്യുത് കുമാർ (കാന്താര)
- മികച്ച സഹനടൻ - ദിഗന്ത് മഞ്ചാലെ (ഗാളിപട 2)
- മികച്ച സഹനടി - ശുഭ രക്ഷ (ഹോം മിനിസ്‌റ്റര്‍)
- മികച്ച കോമഡി താരം - പ്രകാശ് തുമിനാട് (കാന്താര)
- മികച്ച സംഗീത സംവിധായകൻ - ബി അജനീഷ് ലോക്‌നാഥ് (കാന്താര)
- മികച്ച പുതുമുഖ നടൻ - പൃഥ്വി ഷാമനൂർ (പദവി പൂര്‍വ)
- മികച്ച പുതുമുഖ നടി - നീത അശോക് (വിക്രാന്ത് റോണ)
- മികച്ച നവാഗത സംവിധായകന്‍ - സാഗര്‍ പുരാണിക് (ടോളു)
- മികച്ച നവാഗത നിർമാതാവ് - അപേക്ഷ പുരോഹിത്, പവൻ കുമാർ വഡെയാർ (ഡോളു)
- സ്‌പെഷ്യല്‍ അപ്രീസിയേഷന്‍ അവാർഡ് - മുകേഷ് ലക്ഷ്‌മൺ (കാന്താര)
- സ്‌പെഷ്യല്‍ അപ്രീസിയേഷന്‍ അവാർഡ് (മികച്ച നടന്‍) - രക്ഷിത് ഷെട്ടി (777 ചാർലി)
- സ്‌പെഷ്യല്‍ അപ്രീസിയേഷന്‍ അവാർഡ് (പാത്ത് ബ്രേക്കിങ് സ്‌റ്റോറി) - ഋഷഭ് ഷെട്ടി (കാന്താര)
Also Read:SIIMA Awards 2023 : സൈമ അവാര്‍ഡ് നോമിനേഷന്‍ പട്ടികയില്‍ മമ്മൂട്ടിയും ദുല്‍ഖറും കീര്‍ത്തിയും