ന്യൂഡൽഹി: ഇന്ത്യൻ നിർമ്മിത വാക്സിനായ കോവിഷീൽഡിന്‍റെ ഉൽപാദനം വർദ്ധിപ്പിക്കുന്നതിന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(എസ്‌ഐഐ) പരമാവധി ശ്രമിക്കുന്നുണ്ടെന്ന് കമ്പനിയുടെ സിഇഒ അദാർ പൂനവാലെ പറഞ്ഞു. ജെഎസ്‌ഡബ്ല്യു ഗ്രൂപ്പ് ചെയർമാൻ സഞ്ജൻ ജിൻഡാലിന്‍റെ ട്വീറ്റിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ വിപണിയിൽ മുൻഗണന നൽകി വാക്സിനുകൾ അവതരിപ്പിക്കാൻ പരമാവധി ശ്രമിക്കുകയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെന്നും അദർ അദാർ പൂനവാലെ കൂട്ടിച്ചേർത്തു.