ചണ്ഡീഗഡ് (Chandigarh): പഞ്ചാബിൽ ഇന്ത്യ മുന്നണിയില്‍ തുടരുന്ന അസ്വാരസ്യങ്ങള്‍ക്കിടെ പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ച് മുൻ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു (INDIA Alliance is Like Tall Mountain- Navjot Singh Sidhu Tries To Heal Congress AAP Tension). കോൺഗ്രസ് എംഎൽഎ സുഖ്‌പാൽ സിങ് ഖൈറയുടെ (Sukhpal Singh Khaira) അറസ്റ്റിനെത്തുടർന്ന് ഉടലെടുത്ത ഭിന്നത പരിഹരിക്കാനാണ് സിദ്ദുവിന്‍റെ ശ്രമം. അറസ്റ്റിനു പിന്നാലെ കോൺഗ്രസ്- ആം ആദ്‌മി പാര്‍ട്ടി ബന്ധം (Congress- Aam Aadmi Party Relationship) വഷളായിരുന്നു. ഈ സാഹചര്യത്തില്‍ ഇരു പാർട്ടികളുടെയും നേതാക്കൾക്കുള്ള നിർദേശങ്ങളുമായാണ് നവജ്യോത് സിദ്ദു രംഗത്തെത്തിയത്. എക്‌സിലൂടെയായിരുന്നു സിദ്ദുവിന്‍റെ പ്രതികരണം.
നവജ്യോത് സിങ് സിദ്ദുവിന്‍റെ എക്‌സ് പോസ്‌റ്റ്: "പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി ഒരു "ഉയർന്ന പർവ്വതം" പോലെ നിലകൊള്ളുന്നു, അതിന്‍റെ മഹത്വത്തെ അവിടെയും ഇവിടെയും നടക്കുന്ന കൊടുങ്കാറ്റ് ബാധിക്കില്ല. നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ഈ കവചം തകർക്കാനുള്ള ശ്രമങ്ങള്‍ വൃഥാവിലാകും. ഇത് ഇന്ത്യയുടെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പാണെന്നും പഞ്ചാബ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പല്ലെന്നും പഞ്ചാബ് മനസ്സിലാക്കണം."
പാർട്ടി നേതാക്കളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു: സുഖ്‌പാൽ സിങ് ഖൈറയുടെ അറസ്റ്റുമായി ഇന്ത്യ സഖ്യത്തെ കൂട്ടിക്കെട്ടേണ്ടതില്ലെന്ന് നവജ്യോത് സിദ്ദു വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയല്ല, പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് വേണ്ടിയാണ് ഈ കൂട്ടുകെട്ടുണ്ടാക്കുന്നതെന്ന് പാർട്ടി നേതാക്കൾ മനസ്സിലാക്കണം. അതുകൊണ്ട് പഞ്ചാബിലെ പ്രശ്‌നങ്ങൾ സഖ്യത്തെ ബാധിക്കാതിരിക്കുന്നതാണ് നല്ലത്, സംസ്ഥാനത്തിന്‍റെ പ്രശ്‌നങ്ങളിൽ ഇന്ത്യ സഖ്യത്തെ പരാമർശിക്കരുതെന്നും സിദ്ദു വ്യക്തമാക്കി.
Also Read:ആരാണ് നവജ്യോത് സിങ് സിദ്ദു; ജയില്‍ മോചിതനായ പഞ്ചാബിന്‍റെ ജനകീയ നേതാവിനെക്കുറിച്ച് അറിയാം...