ബെംഗളുരു:കർണാടകയിലെ ബദാമിയിൽ നിന്ന് അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന സൂചന നൽകി മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. ചമരാജ്‌പേട്ടിൽ നിന്നും മത്സരിക്കുമോയെന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഇതുവരെയുള്ള വിവരങ്ങൾ പ്രകാരം ഞാൻ ബദാമിയിൽ നിന്ന് തന്നെയാകും ജനവിധി തേടുകയെന്ന് അദ്ദേഹം വിശദീകരിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന നൽകി സിദ്ധരാമയ്യ - 2023 assembly polls from Badami
കർണാടകയിൽ 2023ലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന നൽകി സിദ്ധരാമയ്യ
ചമരാജ്‌പേട്ടിൽ തുടർച്ചയായി സന്ദർശനം നടത്തുന്നത് എന്തിനാണെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് തുടർച്ചയായി ക്ഷണം ലഭിക്കുന്നതുകൊണ്ടാണ് സന്ദർശിക്കുന്നതെന്ന് അദ്ദേഹം മറുപടി പറഞ്ഞു. അതേ സമയം അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വ്യക്തമാക്കുന്നതാണ് സിദ്ധരാമയ്യയുടെ പ്രസ്‌താവന. കർണാടകയിൽ 2023ലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.
READ MORE:പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി കർണാടക; എസ്എസ്എൽസി പരീക്ഷ ജൂലൈയിൽ നടത്തും