കേരളം

kerala

ETV Bharat / bharat

കച്ചമുറുക്കി കോണ്‍ഗ്രസ്; വോട്ട് തേടി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡികെ ശിവകുമാറും തെലങ്കാനയില്‍

Siddaramaiah and DK Shivakumar in Telangana election: കര്‍ണാടകയില്‍ നിന്നുള്ള മന്ത്രിമാരെയും എംഎല്‍എമാരെയും എഐസിസി തെലങ്കാനയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. പത്ത് മന്ത്രിമാരെ ക്ലസ്റ്റര്‍ ഇന്‍ ചാര്‍ജുമാരായും 48 എംഎല്‍എമാരെ മണ്ഡല നിരീക്ഷകരായും നിയോഗിച്ചിട്ടുണ്ട്

mar  siddharammayya  telengana  assembli election  campaign  119 മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്  ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി  പത്രികകളുടെ സൂക്ഷ്മ പരിശോധന പതിമൂന്നിന്  മുപ്പതിനാണ് വോട്ടെടുപ്പ്
വോട്ട് തേടി മുഖ്യമന്ത്രി സിദ്ധരാമ്മയ്യയും ഡി കെ ശിവകുമാറും തെലങ്കാനയില്‍

By ETV Bharat Kerala Team

Published : Nov 10, 2023, 12:13 PM IST

Updated : Nov 10, 2023, 12:22 PM IST

ബെംഗളൂരു :നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തെലങ്കാനയിലേക്ക്. കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് റാലിയിലും അദ്ദേഹം പങ്കെടുക്കും. (Telangana election). ബെംഗളൂരുവില്‍ നിന്ന് ഹൈദരാബാദ് വിമാനത്താവളത്തിലെത്തുന്ന സിദ്ധരാമയ്യ ഹെലികോപ്‌ടറില്‍ കാമറെഡ്ഡി (kamareddy district) ജില്ലയിലേക്ക് പോകും. ഇവിടെ സംഘടിപ്പിച്ചിട്ടുള്ള റാലിയില്‍ സിദ്ധരാമയ്യ പങ്കെടുക്കും. വൈകിട്ട് ആറരയോടെ അദ്ദേഹം ബെംഗളൂരുവിലേക്ക് തിരിച്ച് പോകും.

ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും പ്രചാരണത്തിനായി ഇന്ന് തെലങ്കാനയില്‍ എത്തുന്നുണ്ട്. കൊഡാഡിലാണ് (kodadi) അദ്ദേഹത്തിന്‍റെ പരിപാടികള്‍. ബെംഗളൂരുവില്‍ നിന്ന് ഇന്ന് വൈകിട്ട് രണ്ടിന് പുറപ്പെടുന്ന ശിവകുമാര്‍ അഞ്ച് മണിക്ക് തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കും. തുടര്‍ന്ന് ഹുസൂറില്‍ ഒരു റോഡ് ഷോയില്‍ പങ്കെടുക്കും. രാത്രി വിജയവാഡയില്‍ തങ്ങും.

കര്‍ണാടകയില്‍ നിന്നുള്ള മന്ത്രിമാരെയും എംഎല്‍എമാരെയും എഐസിസി തെലങ്കാനയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട് (ministers mlas for election). പത്ത് മന്ത്രിമാരെ ക്ലസ്റ്റര്‍ ഇന്‍ ചാര്‍ജുമാരായും 48 എംഎല്‍എമാരെ മണ്ഡല നിരീക്ഷകരായും നിയോഗിച്ചിട്ടുണ്ട്. മന്ത്രിമാരായ ദിനേഷ് ഗുണ്ടുറാവു, പ്രിയങ്ക ഖാര്‍ഗെ, എം സി സുധാകര്‍, ഈശ്വര്‍ഖണ്ടര്‍, ശരണ്‍ പ്രകാശ് പാട്ടീല്‍, കെ എച്ച് മുനിയപ്പ, കൃഷ്‌ണ ബെയര്‍ ഗൗഡ, ജമീര്‍ അഹമ്മദ്ഖാന്‍, ശിവരാജ് തെങ്കഡാഗി, ബി നാഗേന്ദ്ര തുടങ്ങിയവരെയാണ് എഐസിസി (AICC) ക്ലസ്റ്ററ്റര്‍ ഇന്‍ ചാര്‍ജുകളാണ് നിയോഗിച്ചിട്ടുള്ളത്.

ഉമശ്രീ, മഹന്തേഷ് കൗജലാംഗി, സലിം അഹമ്മദ്, യു ബി വെങ്കിടേഷ്, അനില്‍ ചിക്കമധു, പ്രകാശ് ഹുക്കേരി, കോണ്‍റെഡ്ഡി, യു ബി ബങ്കര്‍, പ്രദീപ് ഈശ്വര്‍, നാരായണ സ്വാമി, വിനയ് കുല്‍ക്കര്‍ണി, ശിവണ്ണ, എം ആര്‍ സീതാറാം, കാംപ്ലി ഗണേശ്, ബസവരാജ രായറെഡ്ഡി തുടങ്ങിയവരെയാണ് മണ്ഡലനിരീക്ഷകരായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഇന്നാണ് തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 119 മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു.

നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന പതിമൂന്നിന് നടക്കും, പതിനഞ്ചിനാണ് പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി. ഈ മാസം മുപ്പതിനാണ് വോട്ടെടുപ്പ്. അടുത്തമാസം മൂന്നിന് വോട്ടെണ്ണല്‍ നടക്കും.

Also Read:Telangana Election 2023: ഒരുമിച്ച് നേരിടാമെന്ന് അമിത് ഷാ, 33 സീറ്റ് വേണമെന്ന് പവന്‍ കല്യാണ്‍: തെലങ്കാനയില്‍ ബിജെപി-ജനസേന സഖ്യം തെളിയുന്നു

Last Updated : Nov 10, 2023, 12:22 PM IST

ABOUT THE AUTHOR

...view details