കേരളം

kerala

ETV Bharat / bharat

2019 ലെ ജെഡിഎസ് - കോൺഗ്രസ് സർക്കാരിന്‍റെ തകർച്ചയ്‌ക്ക് പിന്നിൽ സിദ്ധരാമയ്യ; വിവാദ ട്വീറ്റുമായി ഡോ കെ സുധാകർ - കർണാടക മുഖ്യമന്ത്രി

കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് കടുത്ത പോരാട്ടം നടക്കുന്ന സമയത്ത് സാധ്യത പട്ടികയിൽ മുന്നിലുള്ള സിദ്ധരാമയ്യയ്‌ക്കെതിരെ കടുത്ത ആരോപണവുമായി ബിജെപി നേതാവ് ഡോ കെ സുധാകറിന്‍റെ ട്വീറ്റ്

Siddaramaiah  JDS Congress governments fall  Siddaramaiah behind JDS Congress government fall  Dr K Sudhakar tweet  Congress high command  D K Shivakumar  Siddaramaiah and D K Shivakumar  congress  ഡോ കെ സുധാകർ  സിദ്ധരാമയ്യ  കോൺഗ്രസ്  ബിജെപി  ജെഡിഎസ് കോൺഗ്രസ് സർക്കാരിന്‍റെ തകർച്ച  ഡി കെ ശിവകുമാർ  കർണാടക തെരഞ്ഞെടുപ്പ്  കർണാടക മുഖ്യമന്ത്രി  ഡോ കെ സുധാകറിന്‍റെ ട്വീറ്റ്
ഡോ കെ സുധാകറിന്‍റെ ട്വീറ്റ്

By

Published : May 17, 2023, 12:57 PM IST

ബെംഗളൂരു : കർണാടകയിൽ 2019 ലെ ജെഡിഎസ് - കോൺഗ്രസ് സർക്കാരിന്‍റെ തകർച്ചയ്‌ക്ക് കാരണം മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയാണെന്ന ആരോപണവുമായി കർണാടക മുൻ മന്ത്രിയും ബിജെപി നേതാവുമായ ഡോ കെ സുധാകർ. അന്ന് കോൺഗ്രസ് എംഎൽഎമാർ നടത്തിയ നീക്കത്തിന് പിന്നിൽ തനിക്ക് പങ്കില്ല എന്ന വസ്‌തുത നിഷേധിക്കാൻ സിദ്ധരാമയ്യയ്‌ക്ക് കഴിയുമോയെന്ന് സുധാകർ ട്വിറ്ററിലൂടെ ചോദിച്ചു. മെയ് 10ന് കർണാടക തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട 11 ബിജെപി മന്ത്രിമാരിൽ ഒരാളാണ് ഡോ കെ സുധാകർ.

നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ വിജയം കൈവരിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെന്ന കാര്യം ഇനിയും തീരുമാനമായിട്ടില്ല. ഡി കെ ശിവകുമാറിന്‍റെയും സിദ്ധരാമയ്യയുടെയും പേരുകളാണ് ഈ സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നത്. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഹൈക്കമാൻഡ് പരിഗണിക്കാനുള്ള സാധ്യത നിലനിൽക്കെയാണ് സുധാകറിന്‍റെ വിവാദ പ്രസ്‌താവന.

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ വക്കലിഗ നേതാവും കെപിസിസി അധ്യക്ഷനുമായ ഡി കെ ശിവകുമാറിൽ നിന്ന് കടുത്ത മത്സരം നേരിടുന്ന സിദ്ധരാമയ്യയുടെ സാധ്യതകളെ തകർക്കാനുള്ള മുൻ മന്ത്രിയുടെ തന്ത്രപരമായ ഒരു നീക്കമായും ഈ പ്രസ്‌താവനയെ വിലയിരുത്തുന്നുണ്ട്. സ്വന്തം നിയോജകമണ്ഡലത്തിലെ പ്രവർത്തകരെ അനുഭാവികളെയും സംരക്ഷിക്കുന്നതിനായി ഞങ്ങൾക്ക് കോൺഗ്രസ് വിട്ട് ബിജെപിയുടെ ഭാഗമാകേണ്ടി വന്നു. കോൺഗ്രസ് എംഎൽഎമാരുടെ ഈ നീക്കത്തിന് പിന്നിൽ പരോക്ഷമായോ പ്രത്യക്ഷമായോ തനിക്ക് പങ്കില്ല എന്ന വസ്‌തുത സിദ്ധരാമയ്യയ്‌ക്ക് നിഷേധിക്കാനാകുമോ എന്നായിരുന്നു സുധാകറിന്‍റെ ട്വീറ്റ്.

സിദ്ധരാമയ്യ പ്രകടിപ്പിച്ചത് നിസഹായാവസ്ഥ : 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം സഖ്യസർക്കാർ വീണപ്പോൾ കോൺഗ്രസിൽ നിന്ന് ബിജെപിയിലേയ്‌ക്ക് ചേരി തിരിഞ്ഞവരിൽ ഒരാളായിരുന്നു ഡോ കെ സുധാകർ. സർക്കാർ വീഴുന്നതിന് മുൻപ് കോൺഗ്രസ് എംഎൽഎമാർ തങ്ങളുടെ ആശങ്കകൾ പ്രകടിപ്പിച്ച് സിദ്ധരാമയ്യയെ സമീപിച്ചപ്പോൾ അദ്ദേഹം തന്‍റെ നിസഹായാവസ്ഥ പ്രകടിപ്പിക്കുകയാണ് ഉണ്ടായതെന്ന് സുധാകർ പറഞ്ഞു. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പുവരെ കാത്തിരിക്കണമെന്നും ഒരു ദിവസം പോലും കൂടുതൽ എച്ച്‌ ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ തുടരാൻ അനുവദിക്കില്ലെന്നും എംഎൽഎമാർക്ക് സിദ്ധരാമയ്യ ഉറപ്പുനൽകിയിരുന്നതായും സുധാകർ വെളിപ്പെടുത്തി.

പോരാട്ടം മുറുകുന്നു : ഡി കെ ശുവകുമാറിനും സിദ്ധരാമയ്യയ്‌ക്കും വേണ്ടി കോൺഗ്രസ് പ്രവർത്തകർ ചേരി തിരിഞ്ഞ് മുദ്രാവാക്യം വിളിക്കുമ്പോൾ ഇരു വിഭാഗത്തെയും വെറുപ്പിക്കാത്ത രീതിയിൽ കർണാടക മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള എല്ലാ സാധ്യതകളും പരിഗണിക്കുകയാണ് ഹൈക്കമാൻഡ്. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെ ഒരു സമുദായത്തെയും മുറിവേൽപ്പിക്കാതെ പാർട്ടിയെ ഒന്നിച്ചു നിൽത്തുന്ന ഒരു തീരുമാനം എടുക്കാനാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇതോടകം ഡൽഹിയിലെത്തി പാർട്ടി ഹൈക്കമാൻഡുമായി കൂടിയാലോചനകൾ നടത്തിക്കഴിഞ്ഞു.

അതേസമയം ശിവകുമാറും ഡൽഹിയിലെത്തി ലിംഗായത്ത് സന്യാസിമാരുടെ പോലും പിന്തുണയുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രി കസേരയ്‌ക്കായി ശക്തമായ അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. കുറുബ സമുദായത്തിൽ നിന്നുള്ളയാളാണ് സിദ്ധരാമയ്യ.

ABOUT THE AUTHOR

...view details