കോയമ്പത്തൂർ (തമിഴ്‌നാട്): കേരള-തമിഴ്‌നാട് അതിർത്തിയായ ആനക്കട്ടിയിലെ കൊടുങ്ങര പുഴയ്‌ക്കരികെ കുടുങ്ങിയ കാട്ടാനയുടെ ജീവൻ അപകടത്തിൽ. കഴിഞ്ഞ രണ്ട് ദിവസമായി എട്ട് വയസുള്ള രോഗബാധിതനായ ആന കൊടുങ്ങര പുഴയ്ക്കരികിൽ നിൽക്കുകയാണ്. ആനക്കട്ടിയുടെ ഒരു ഭാഗം തമിഴ്‌നാട്ടിലും മറ്റൊരു ഭാഗം കേരളത്തിലുമായതിനാൽ ആനയെ രക്ഷിക്കുന്നത് സംബന്ധിച്ച് രണ്ട് സംസ്ഥാനങ്ങളിലെയും വനംവകുപ്പ് ഉദ്യോഗസ്ഥർ തർക്കത്തിലാണ്.
പുഴ കടക്കാനാകാതെ രോഗബാധിതനായ കാട്ടാന; രക്ഷാപ്രവർത്തനത്തിൽ കൊമ്പുകോർത്ത് കേരളവും തമിഴ്‌നാടും - കൊടുങ്ങര പുഴ
രോഗബാധിതനായ ആന കഴിഞ്ഞ രണ്ട് ദിവസമായി കൊടുങ്ങര പുഴയ്ക്കരികെ നിൽക്കുകയാണ്.
ആനക്കട്ടിയിൽ പുഴ കടക്കാനാകാതെ രോഗബാധിതനായ കാട്ടാന
ഇരു സംസ്ഥാനങ്ങളിലെയും വനപാലകരും ആന അവരവരുടെ അതിർത്തിയിലേക്ക് കടക്കുന്നത് തടയാൻ ശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ. ആനയ്ക്ക് ചികിത്സ നൽകാൻ കേരളം തയാറായില്ലെങ്കിൽ തമിഴ്‌നാട് വനംവകുപ്പ് ആനയെ സംരക്ഷിക്കണമെന്നാണ് വന്യജീവി പ്രവർത്തകരുടെ ആവശ്യം.