കേരളം

kerala

ETV Bharat / bharat

'പ്രിയങ്കയെ നിയമവിരുദ്ധ തടങ്കലിലാക്കി'; യോഗിയെ വിമര്‍ശനമറിയിച്ച് കോണ്‍ഗ്രസ് എം.പിമാര്‍

പാര്‍ട്ടി മുതിര്‍ന്ന നേതാക്കളും രാജ്യസഭ എം.പിമാരുമായ കപിൽ സിബലും വിവേക് ​​തൻഖയുമാണ് യു.പി പൊലീസിന്‍റെ നടപടിയ്‌ക്കെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതിയത്

Sibal  Tankha write to UP CM over 'illegal detention' of Priyanka Gandhi  രാജ്യസഭ എം.പി  പ്രിയങ്ക  കോണ്‍ഗ്രസ് എം.പിമാര്‍  യു.പി പൊലീസ്  Sibal  Tankha  UP CM  illegal detention
'പ്രിയങ്കയെ നിയമവിരുദ്ധ തടങ്കലിലാക്കി'; യോഗിയ്‌ക്ക് വിമര്‍ശന കത്തെഴുതി കോണ്‍ഗ്രസ് എം.പിമാര്‍

By

Published : Oct 6, 2021, 9:40 PM IST

ന്യൂഡൽഹി :കോണ്‍ഗ്രസ് ദേശീയജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും ദീപീന്ദർ സിങ് എം.പിയെയും യുപി പൊലീസ് തടങ്കലിലാക്കിയതിനെതിരെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും രാജ്യസഭ എം.പിമാരുമായ കപിൽ സിബലും വിവേക് ​​തൻഖയും.

'നിയമവിരുദ്ധ തടങ്കലാണ്' യു.പി പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായതെന്ന് മുതിർന്ന അഭിഭാഷകര്‍ കൂടിയായ ഇരുവരും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

ALSO READ:രാഹുലും പ്രിയങ്കയും ലഖിംപുരിലേക്ക് ; 'രാജ്യത്ത് ജനാധിപത്യമല്ല, സ്വേച്ഛാധിപത്യം'

ഭരണഘടന മൂല്യങ്ങൾ ദുർബലപ്പെടുത്തുന്നതിനും നിയമം ലംഘിക്കുന്നതിനും ഉത്തർപ്രദേശ് സർക്കാരിനെതിരായി നിയമനടപടി സ്വീകരിക്കാനുള്ള അവകാശം തങ്ങൾക്കുണ്ട്. പ്രിയങ്കയെയും ദീപീന്ദറിനെയും 24 മണിക്കൂറിലധികം തടങ്കലിൽ വച്ചതെന്തിനാണ്. എന്തുകൊണ്ടാണ് അഭിഭാഷകർക്ക് പ്രവേശനം നിഷേധിച്ചത്.

ലഖിംപുരില്‍ അജയ് മിശ്രയുടെ മകന്‍റെ വാഹനം പാഞ്ഞുകയറി കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിയെ പുറത്താക്കാത്തത്. അദ്ദേഹത്തിന്‍റെ മകനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന ചോദ്യവും എം.പിമാര്‍ ഉന്നയിക്കുന്നു.

ABOUT THE AUTHOR

...view details