ന്യൂഡൽഹി: കര്‍ഷകരടക്കമുള്ള എട്ടുപേര്‍ കൊല്ലപ്പെട്ട ലഖിംപൂർ ഖേരി സംഭവത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ ആര്യൻ ഖാൻ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസ് ഉപയോഗിച്ചുവെന്ന ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. ബോളിവുഡ് നടൻ ഷാരൂഖ് ഖാന്‍റെ മകൻ ആര്യന്‍റെ കാര്യത്തിൽ കുറ്റം തെളിയിക്കപ്പെടുന്നതുവരെ കുറ്റവാളി എന്ന് മുദ്രചാര്‍ത്തുന്നതായും അദ്ദേഹം ആരോപിച്ചു.
മയക്കുമരുന്ന് കേസില്‍ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അന്വേഷണം പുതിയ നിയമശാസ്ത്രത്തിലൂടെയാണ് നടത്തിയത്. ഉപയോഗം, കൈവശം വയ്ക്കൽ എന്നിവയാണ് കേസെങ്കിലും ഇതില്‍ എന്‍.സി.ബിയുടെ പക്കല്‍ തെളിവില്ലെന്നും സിബല്‍ ട്വീറ്റില്‍ ആരോപിച്ചു. അതിനിടെ, ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ആര്യന്‍ ഖാന് മണി ഓര്‍ഡര്‍ അയച്ച് കുടുംബം.