കേരളം

kerala

ETV Bharat / bharat

വഴിയോരത്ത് വില്‍പ്പനയ്ക്കുവച്ച വസ്ത്രങ്ങൾ മോഷ്‌ടിച്ച എസ്ഐയും കോൺസ്റ്റബിളും അറസ്റ്റിൽ

കടയിൽ സ്ഥാപിച്ച സിസിടിവി പരിശോധിച്ചതിൽ നിന്നാണ് പൊലീസുകാർ വസ്ത്രങ്ങൾ മോഷ്ടിക്കുന്നത് കണ്ടത്.

SI and constable committed theft  Andhra Pradesh crime  police caught stealing  ആന്ധ്രയിൽ വഴിയോരക്കച്ചവടക്കാരനിൽ നിന്ന് വസ്ത്രങ്ങൾ മോഷ്‌ടിച്ച എസ്ഐയും കോൺസ്റ്റബിളും അറസ്റ്റിൽ  അറസ്റ്റിൽ  മോഷണം
ആന്ധ്രയിൽ വഴിയോരക്കച്ചവടക്കാരനിൽ നിന്ന് വസ്ത്രങ്ങൾ മോഷ്‌ടിച്ച എസ്ഐയും കോൺസ്റ്റബിളും അറസ്റ്റിൽ

By

Published : Sep 12, 2021, 8:52 PM IST

ചിറ്റൂർ :വഴിയോരത്ത് വില്‍പ്പനയ്ക്കുവച്ച വസ്ത്രങ്ങൾ മോഷ്ടിച്ച സബ് ഇൻസ്പെക്ടറും കോൺസ്റ്റബിളും അറസ്റ്റില്‍. പിവികെഎൻ കോളജിനും ജില്ല കലക്‌ടർ ഓഫിസിനും ഇടയിലുള്ള റോഡില്‍ കച്ചവടത്തിനുവച്ച വസ്ത്രങ്ങളാണ് ഇരുവരും കവര്‍ന്നത്. വാനിൽ ആയിരുന്നു വ്യാപാരി കച്ചവടം നടത്തിയിരുന്നത്. രാത്രിയിൽ വസ്ത്രങ്ങൾ നന്നായി പൊതിഞ്ഞ ശേഷം വാഹനം റോഡരികില്‍ പാര്‍ക്ക് ചെയ്യുകയാണ് പതിവ്.

ആന്ധ്രയിൽ വഴിയോരക്കച്ചവടക്കാരനിൽ നിന്ന് വസ്ത്രങ്ങൾ മോഷ്‌ടിച്ച എസ്ഐയും കോൺസ്റ്റബിളും അറസ്റ്റിൽ

Also Read: ഗുജറാത്തില്‍ മുഖം മിനുക്കലിന് ബിജെപി : ഭൂപേന്ദ്ര പട്ടേൽ മുഖ്യമന്ത്രി

എന്നാൽ ഒരു ദിവസം രാവിലെ വന്നുനോക്കുമ്പോൾ കെട്ട് അഴിഞ്ഞുകിടക്കുന്നതാണ് കണ്ടത്. കടയിൽ സ്ഥാപിച്ച സിസിടിവി പരിശോധിച്ചതിൽ നിന്നാണ് പൊലീസുകാർ വസ്ത്രങ്ങൾ മോഷ്ടിക്കുന്നത് കണ്ടത്.

വ്യാപാരി ദൃശ്യങ്ങൾ ചിറ്റൂർ ജില്ല എസ്‌പി സെന്തിൽ കുമാറിന് കൈമാറി. ഇദ്ദേഹം അന്വേഷണത്തിന് ഉത്തരവിട്ടു. പരിശോധനയില്‍ സബ് ഇൻസ്പെക്ടർ മുഹമ്മദും കോൺസ്റ്റബിൾ ഇംതിയാസും കുറ്റക്കാരാണെന്ന് കണ്ടെത്തി. എസ്‌പിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഇരുവരെയും ചുമതലകളില്‍ നിന്ന് നീക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.

ABOUT THE AUTHOR

...view details