കേരളം

kerala

105-ാം പിറന്നാൾ ആഘോഷിച്ച് രാജ്യത്തെ ആദ്യ വോട്ടർ: ആശംസകളുമായി കിന്നൗർ ജില്ല ഭരണകൂടം

By

Published : Jul 1, 2022, 11:01 PM IST

2007ലാണ് ശ്യാം ശരൺ നേഗിയെ തെരഞ്ഞെടുപ്പ് കമ്മിഷൻ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടറായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

Shyam Saran Negi  Shyam Saran Negi Independent India first voter  Independent India first voter kinnaur  സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ടർ  രാജ്യത്തെ ആദ്യ വോട്ടർ ശ്യാം ശരൺ നേഗി
105-ാം പിറന്നാൾ ആഘോഷിച്ച് രാജ്യത്തെ ആദ്യ വോട്ടർ

കിന്നൗർ (ഹിമാചൽ പ്രദേശ്):105ന്‍റെ നിറവിൽ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ടർ. ഹിമാചൽ പ്രദേശിലെ കിന്നൗർ സ്വദേശിയായ ശ്യാം ശരൺ നേഗി ആണ് രാജ്യത്തെ ആദ്യത്തെ വോട്ടർ. അദ്ദേഹത്തിന്‍റെ 105-ാം ജന്മദിനത്തിൽ കിന്നൗർ ജില്ല ഡെപ്യൂട്ടി കമ്മിഷണർ ആബിദ് ഹുസൈൻ സാദിഖും എസ്‌പി അശോക് രത്നയും അദ്ദേഹത്തിന്‍റെ വീട്ടിലെത്തി ജന്മദിനാശംസകൾ നേർന്നു. കേക്ക് മുറിച്ചാണ് നേഗി തന്‍റെ പിറന്നാൾ ആഘോഷിച്ചത്.

105-ാം പിറന്നാൾ ആഘോഷിച്ച് രാജ്യത്തെ ആദ്യ വോട്ടർ

1952ന്‍റെ തുടക്കത്തിലാണ് രാജ്യത്ത് ആദ്യമായി പൊതുതെരഞ്ഞടുപ്പ് നടന്നത്. എന്നാൽ ഈ സമയത്തെ ഹിമാചൽ പ്രദേശിലെ ആദിവാസി മേഖലകളിലെ കനത്ത മഞ്ഞുവീഴ്‌ച കണക്കിലെടുത്ത് ഇവിടെ നിശ്ചയിച്ചതിനും അഞ്ച് മാസം മുൻപ് വോട്ടെടുപ്പ് നടന്നു.

അന്ന് ആദ്യം വോട്ട് രേഖപ്പെടുത്തിയത് സ്‌കൂൾ അധ്യാപകൻ ആയിരുന്ന ശ്യാം ശരൺ നേഗി ആയിരുന്നു. 1951 ഒക്‌ടോബർ 25നായിരുന്നു അത്. അതിനുശേഷം ഇതുവരെ നടന്നിട്ടുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും നേഗി വോട്ട് ചെയ്‌തിട്ടുണ്ട്.

2007ലാണ് നേഗിയെ തെരഞ്ഞെടുപ്പ് കമ്മിഷൻ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടറായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. 2010 ജൂൺ 13ന് അന്നത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ആയിരുന്ന നവീൻ ചൗള ഡൽഹിയിൽ നിന്ന് കൽപയിലെത്തി നേഗിയെ നേരിൽ കാണുകയും രാജ്യത്തെ ആദ്യ വോട്ടർ ആയതിന് അഭിനന്ദിക്കുകയും ചെയ്‌തിരുന്നു.

എല്ലാ തെരഞ്ഞെടുപ്പുകളും തന്നെ സംബന്ധിച്ചിടത്തോളം ജന്മദിനത്തിന് തുല്യമാണെന്ന് നേഗി പറയുന്നു. ഈ വർഷം അവസാനത്തോടെ ഹിമാചലിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും തീർച്ചയായും വോട്ട് ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ ആദ്യ വോട്ടർ കൗന്നർ സ്വദേശിയാണെന്നുള്ളത് ഹിമാചലിന് അഭിമാനിക്കാവുന്ന കാര്യമാണെന്ന് ഡെപ്യൂട്ടി കമ്മിഷണർ ആബിദ് ഹുസൈൻ സാദിഖ് പറഞ്ഞു. ഈ പ്രായത്തിലും വോട്ട് ചെയ്യാനുള്ള നേഗിയുടെ ഉത്സാഹം രാജ്യത്തെ യുവാക്കൾക്കുള്ള സന്ദേശം കൂടിയാണ്. നേഗി ആരോഗ്യവാനായിരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

For All Latest Updates

ABOUT THE AUTHOR

...view details