കേരളം

kerala

ETV Bharat / bharat

പത്ത് പേര്‍ ചേര്‍ന്ന് 11 വയസുകാരിയെ പീഡിപ്പിച്ചു; പ്രതിയും സുഹൃത്തുക്കളും പിടിയില്‍ - 11 വയസുകാരിയെ പീഡിപ്പിച്ചു

അംറെഡിലെ ശുഭം ധാമ്ദു കൊലപാതക കേസിനെ ആസ്പദമാക്കി നടത്തിയ അന്വേഷണത്തിലാണ് പത്ത് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി നല്‍കിയത്.

nagpur murder case investigation  nagpur 11 year old rape  pocso case in nagpur  maharastra rape case  Shubham Damdu murder case  ശുഭം ധാമ്ദു കൊലപാതക കേസ്  നാഗ്‌പൂര്‍ പീഡനം  11 വയസുകാരിയെ പീഡിപ്പിച്ചു  മഹാരാഷ്ട്ര പോക്സോ കേസ്
പത്ത് പേര്‍ ചേര്‍ന്ന് പതിനൊന്നു വയസുകാരിയെ പീഡിപ്പിച്ചു; കൊലപാതക കേസിലെ പ്രതിയും സൂഹൃത്തുക്കളും പിടിയില്‍

By

Published : Jul 28, 2022, 2:50 PM IST

നാഗ്‌പൂര്‍:അംറെഡിലെ ശുഭം ധാമ്ദു കൊലപാതക കേസിനെ ആസ്‌പദമാക്കി നടത്തിയ അന്വേഷണത്തില്‍ നിര്‍ണായക വഴിതിരിവ്. നേരത്തെ കൊലപാതക കേസിലെ പ്രധാന പ്രതി 11 വയസുകാരിയെ പീഡിപ്പിച്ചിരുന്നു എന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളെ കൂടാതെ ഒന്‍പത് പേര്‍ കൂടി ഇരയെ പീഡിപ്പിച്ചുവെന്ന് പൊലീസ് കണ്ടെത്തി. നാല് ദിവസം മുമ്പായിരുന്നു നാഗ്‌പൂര്‍ ജില്ലയിലെ അംറെഡ് സ്വദേശി റോഷൻ സദാശിവ് കാർഗോങ്കർ, ശുഭം ഭോജ്‌രാജ് ധാമ്ദു എന്ന യുവാവിനെ കൊലപ്പെടുത്തിയത്.

പീഡനം അന്വേഷണം പുരോഗമിക്കവേ:കൊലപാതക കേസിന്‍റെ അന്വേഷണം പുരോഗമിക്കവെയാണ് പ്രതിയായ റോഷനും സുഹൃത്തുക്കളും പീഡിപ്പിച്ചുവെന്ന് പതിനൊന്ന് വയസുകാരിയായ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. റോഷനും സുഹൃത്തും ചേര്‍ന്ന് റോഷന്‍റെ വീട്ടില്‍ കൊണ്ടുപോയായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്. ശേഷം 300 രൂപ കുട്ടിക്ക് നല്‍കുകയും പീഡന വിവരം വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

ഏതാനും ദിവസങ്ങളിലായി മറ്റ് എട്ട് സുഹൃത്തുക്കളും കുട്ടിയെ പീഡിപ്പുവെന്നാണ് റിപ്പോര്‍ട്ട്. സബ് ഡിവിഷന്‍ പൊലീസ് ഉദ്യോഗസ്ഥ പൂജ ഗെയ്‌ക്‌വാദിനാണ് കേസിന്‍റെ അന്വേഷണ ചുമതല. കൊലപാതക കേസിലെ പ്രതി റോഷൻ സദാശിവ് കാർഗോങ്കറിന് പുറമെ ഗജാനന്‍ ദാമോദര്‍ മുരുഷ്ക്കര്‍ , പ്രേംദാസ് ജഗോബ ഗതിബന്‍ജെ, രാജേഷ് ശങ്കര്‍ മഹാകല്‍ക്കര്‍, മയൂര്‍ ഭാസ്ക്കര്‍ ദലാല്‍, ഗോവിന്ദ് ഗുലാബ് നട്ടെ, നിഖില്‍ വിനായക് നാറുലെ, സൗരഭ് ഉത്തം റിദേ, നിതേഷ് അരുണ്‍ ഫുക്കട്ട്, പ്രദ്യുമ്‌ന ദിലീപ് കരുത്കര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.

ABOUT THE AUTHOR

...view details