വിശാഖപട്ടണം: ആന്ധ്രാ പ്രദേശിലെ മധുരവാഡയിൽ ശ്രദ്ധ വാക്കർ മോഡലിൽ മറ്റൊരു കൊലപാതകം. വാടകവീട്ടിൽ സ്‌ത്രീയുടെ മൃതദേഹം കഷ്‌ണങ്ങളാക്കി പ്ലാസ്‌റ്റിക് കവറിൽ കെട്ടി പ്ലാസ്‌റ്റിക് ഡ്രമ്മിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെ വാടക താമസക്കാരനും സംഭവത്തിൽ മുഖ്യപ്രതിയെന്നും സംശയിക്കുന്ന പാർവതിപുരം മാന്യം സ്വദേശി റുഷി (40)യെ പൊലീസ് കസ്റ്റഡിയിലെടുത്തു.
2019 ലാണ് റുഷി വാടകയ്‌ക്ക് മധുരവാഡയിൽ വീടെടുത്തത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം റുഷി വീട്ടുടമസ്ഥനായ രമേശിന്‍റെ സ്ഥലത്ത് വെൽഡിങ് അസിസ്റ്റന്‍റായി ജോലി ചെയ്‌തുവരികയായിരുന്നു. കുറേ കാലമായി ഇയാൾ വാടക നൽകാത്തതിനെ തുടർന്ന് പുതിയ താമസക്കാർക്ക് നൽകാൻ രമേശ് ഞായറാഴ്‌ച വാടക വീട്ടിലെത്തിയപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്.