ന്യൂഡൽഹി: ശ്രദ്ധ വാക്കർ കേസിലെ ഫോറൻസിക് കണ്ടെത്തലുകൾ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി ഉടൻ കൈമാറുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു. അഫ്‌താബ് പൂനാവാലയുടെ തെക്കൻ ഡൽഹിയിലെ ഛത്തർപൂരിലെ വസതിയിൽ നിന്ന് ശേഖരിച്ച എല്ലുകളുടെയും രക്തസാമ്പിളുകളുടെയും ശകലങ്ങൾ വാക്കറിന്‍റേതാണോയെന്ന് കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാൽ ഫോറൻസിക് കണ്ടെത്തലുകൾ അന്വേഷണത്തിൽ നിർണായകമാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ശ്രദ്ധ വാക്കർ വധക്കേസ്: അന്വേഷണം സംഘം ശേഖരിച്ച അസ്ഥികളുടെയും രക്തസാമ്പിളുകളുടെയും ഫോറൻസിക് കണ്ടെത്തലുകൾ ഉടൻ കൈമാറും - ശ്രദ്ധ വാക്കർ വധക്കേസ്
അഫ്‌താബ് പൂനാവാലയുടെ തെക്കൻ ഡൽഹിയിലെ ഛത്തർപൂരിലെ വസതിയിൽ നിന്ന് ശേഖരിച്ച എല്ലുകളുടെയും രക്തസാമ്പിളുകളുടെയും ശകലങ്ങൾ വാക്കറിന്‍റേതാണോയെന്ന് കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
ശ്രദ്ധ വാക്കറെ കൊലപ്പെടുത്തി മൃതദേഹം 35 കഷ്‌ണങ്ങളാക്കി ഉപേക്ഷിച്ചതിന് കഴിഞ്ഞ മാസം അറസ്റ്റിലായ അഫ്‌താബ് പൂനാവാല തീഹാർ ജയിലിലാണ് ശിക്ഷ അനുഭവിക്കുന്നത്. വെള്ളിയാഴ്‌ച വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കിയ ഇയാളുടെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു. ഉദ്യോഗസ്ഥർ ശേഖരിച്ച അസ്ഥികളിലെ രക്ത സാമ്പിളുകളിൽ നിന്നും വേർതിരിച്ചെടുത്ത ഡിഎൻഎ വാക്കറുടെ അച്ഛന്‍റെയും സഹോദരന്‍റെയും സാമ്പിളുകളുമായി പൊരുത്തപ്പെടുമോ എന്ന് നോക്കാനാണ് ഫോറൻസിക് പരിശോധന നടത്തിയത്.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകളും ഉടൻ തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. അഫ്‌താബിൽ നടത്തിയ സൈക്കോ അനാലിസിസ് ടെസ്റ്റുകൾ, നുണപരിശോധന, നാർക്കോ അനാലിസിസ് ടെസ്റ്റുകൾ എന്നിവയുടെ അടിസ്ഥാനത്തിലുള്ള തെളിവുകളും പൊലീസ് ശേഖരിക്കുന്നുണ്ട്. ഒന്നിലധികം ടീമുകളെയാണ് തെളിവ് ശേഖരണത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്.