ലഖ്‌നൗ: രാമക്ഷേത്ര നിർമ്മാണത്തിൽ അഴിമതി ആരോപണം ഉന്നയിച്ചവർക്ക് പണം അടച്ച രസീതുകൾ ഹാജരാക്കി സംഭാവന പിൻവലിക്കാമെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. നേരത്തെ രാം ഭക്തർക്ക് നേരെ വെടിയുതിർത്ത നേതാക്കളാണ് ഇപ്പോൾ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്ര നിർമ്മാണം; പണം അടച്ച രസീതുകൾ ഹാജരാക്കി സംഭാവന പിൻവലിക്കാമെന്ന് ബിജെപി എംപി - ബിജെപി എംപി
ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് രാമക്ഷേത്രത്തിനായി എന്തെങ്കിലും സംഭാവന നൽകിയിട്ടുണ്ടെങ്കിൽ, രസീത് കാണിച്ച് സംഭാവന തിരികെ എടുക്കാമെന്ന് സാക്ഷി മഹാരാജ്

READ MORE: ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിങിന്‍റെ വീടിന് നേരെ ആക്രമണം; രണ്ട് പേർ പിടിയിൽ
ക്ഷേത്രം വരുന്നതിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാല്ലാതെ മറ്റൊന്നും ചെയ്യാനില്ല. തന്‍റെ ജീവിതം മുഴുവൻ ശ്രീരാമനുവേണ്ടി സമർപ്പിച്ച ആളാണ് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായി. അദ്ദേഹത്തിനെ ഇത്തരത്തിൽ കുറ്റപ്പെടുത്തുന്നത് മോശമാണ്. ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് രാമക്ഷേത്രത്തിനായി എന്തെങ്കിലും സംഭാവന നൽകിയിട്ടുണ്ടെങ്കിൽ, രസീത് കാണിച്ച് സംഭാവന തിരികെ എടുക്കാം. അഖിലേഷ് യാദവിനും രസീത് കാണിച്ച് സംഭാവന തിരികെ എടുക്കാമെന്നും സാക്ഷി മഹാരാജ് പറഞ്ഞു.