ഷോപിയാൻ (ജമ്മു കശ്‌മീർ) :ഷോപിയാനിൽ സൈനികർ സഞ്ചരിച്ചിരുന്ന സുമോ വാഹനം അപകടത്തിൽപ്പെട്ട് രണ്ട് മരണം. അഞ്ച് സൈനികർക്ക് പരിക്ക്. റോഡിൽ നിന്ന് തെന്നിമാറിയ വാഹനം തലകീഴായി മറിയുകയായിരുന്നു.
ഷോപിയാനിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു ; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ദാരുണാന്ത്യം - ഷോപിയാൻ സൈനിക വാഹനം അപകടം
അപകടത്തിൽ നാല് സൈനികർക്ക് പരിക്ക്, ഇവരെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഷോപിയാനിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു
ഹവീൽദാർ റാം അവതാർ, ശിപായി പവൻ ഗൗതം എന്നിവരാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റവരെ ആദ്യം ഷോപിയാൻ ജില്ല ആശുപത്രിയിലും പിന്നീട് വിദഗ്‌ധ ചികിത്സക്കായി ശ്രീനഗറിലെ ആർമിയുടെ 92 ബേസ് ആശുപത്രിയിലേക്കും മാറ്റി.
Last Updated : Apr 14, 2022, 7:18 PM IST