ശ്രീനഗർ: ഷോപ്പിയാൻ ജില്ലയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ വധിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ പിങ്കു കുമാർ എന്ന സൈനികനാണ് കൊല്ലപ്പെട്ടത്. വാങ്കം പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിനിടെ പരിക്കേറ്റ പിങ്കു കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.
ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; ഒരു സൈനികൻ കൊല്ലപ്പെട്ടു, ഒരു തീവ്രവാദിയെ വധിച്ചു - Wangam
ആക്രമണത്തിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടതായും ഇയാളിൽ നിന്ന് ഒരു അമേരിക്കൻ നിർമ്മിത തോക്ക് കണ്ടെത്തിയതായും അധികൃതർ അറിയിച്ചു
ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; ഒരു സൈനികൻ കൊല്ലപ്പെട്ടു
ആക്രമണത്തിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടതായും ഇയാളിൽ നിന്ന് ഒരു അമേരിക്കൻ നിർമ്മിത തോക്ക് കണ്ടെത്തിയതായും അധികൃതർ അറിയിച്ചു. ഏറ്റു മുട്ടലിനിടെ രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ഇരുവരെയും സൈനിക ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. രാത്രിയിൽ ഏറ്റുമുട്ടൽ താത്‌കാലികമായി നിർത്തി വച്ചു. പ്രദേശത്തെ ഇന്‍റർനെറ്റ് സേവനവും വിച്ഛേദിച്ചിരിക്കുകയാണ്.