വിശാഖപട്ടണം:വിശാഖപട്ടണത്ത് ഭീതി പടര്‍ത്തി നവജാത ശിശുക്കളുടെ മരണം തുടര്‍ക്കഥയാകുന്നു. വിശാഖപട്ടണം ജില്ലയിലെ റുഡകോട്ട ഗ്രാമത്തിലാണ് കഴിഞ്ഞ 9 മാസത്തിനിടെ 8 നവജാത ശിശുക്കൾ ഒന്നിനു പുറകെ ഒന്നായി മരിച്ചുവീണത്. ഈ തെരുവിൽ ജനിക്കുന്ന എല്ലാ ശിശുക്കളും ഒരേ രീതിയിൽ മരിക്കുകയാണ്.
'കുഞ്ഞുങ്ങളുടെ കാലുകളും കൈകളും മരവിക്കുകയും അവരുടെ തല പിന്നിലേക്ക് ചരിയുകയും ചെയ്‌തു. തുടര്‍ന്ന് എല്ലാവർക്കും ശ്വാസം മുട്ടുകയും മരണം സംഭവിക്കുകയുമാണ് ഉണ്ടാകുന്നതെന്ന്'ഒരു വിദഗ്‌ധ സമിതി അംഗം പറഞ്ഞു.
മരണകാരണം ഡോക്‌ടർമാര്‍ക്കുംഅവ്യക്തം
'മരണത്തിന് പിന്നിലെ കാരണം ഞങ്ങൾക്ക് അറിയില്ല, എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഞങ്ങളുടെ പ്രദേശത്ത് 14 ശിശുക്കൾ മരിച്ചു. ഗ്രാമത്തിൽ അമാനുഷിക ശക്തിയാണ് മരണത്തിന് കാരണമാകുന്നതെന്ന് പലരും വിശ്വസിക്കുന്നു.
മരണകാരണം എന്താണെന്ന് ഡോക്‌ടർമാർ പറയുന്നില്ല. നിരന്തര സംഭവങ്ങളെത്തുടർന്ന് ഏതാനും കുടുംബങ്ങൾ ഇതിനകം കുട്ടികളെ ബന്ധുവീടുകളിലേക്ക് മാറ്റി. ഞങ്ങൾ ഇക്കാര്യം ഐസിഡിഎസ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും വിഷയത്തിൽ ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ ഞങ്ങള്‍ക്ക് ഭയമാണ്' എന്നും ഒരു നാട്ടുകാരന്‍ പറഞ്ഞു.
ALSO READ:Omicron Kerala: നിരീക്ഷണം കടുപ്പിച്ച് കേരളം, അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് നിര്‍ബന്ധിത ഹോം ക്വാറന്‍റൈന്‍
എന്നാൽ, മരണങ്ങളുടെ കൃത്യമായ കാരണം അറിയണമെങ്കിൽ കുടിവെള്ളത്തിന്‍റെ ഗുണനിലവാരവും നാട്ടുകാരുടെ ഭക്ഷണരീതിയും പഠിക്കേണ്ടതുണ്ടെന്ന് അന്വേഷണ സമിതികൾ വ്യക്തമാക്കി. റുഡകോട്ട ഗ്രാമത്തിലെ ഒരു തെരുവിൽ തന്നെ എല്ലാ ശിശുമരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത് ചർച്ചാവിഷയമായിട്ടുണ്ട്. കുഞ്ഞുങ്ങൾ ജനിച്ച് 60-70 ദിവസങ്ങള്‍ക്ക് ഇടയിൽ 8 ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
2018 മെയ് 31 മുതൽ ഡിസംബർ 15 വരെ ഏകദേശം 14 ശിശുക്കൾ മരിച്ചു. കഴിഞ്ഞ 9 മാസത്തിനിടെ 8 മരണങ്ങൾ സംഭവിച്ചു. വിശാഖപട്ടണത്തെ കിങ് ജോർജ്ജ് ഹോസ്‌പിറ്റലിലെ ഡോക്‌ടർമാരുടെ സംഘം ഗ്രാമവാസികളെ സന്ദർശിച്ച് വെള്ളം, ഭക്ഷണരീതികൾ എന്നിവ പരിശോധിച്ചു. നവജാത ശിശുക്കൾക്കിടയിലെ ശ്വാസതടസം കാരണവും പ്രസവസമയത്ത് ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാത്തതും കാരണമായേക്കാമെന്ന് സംഘം അറിയിച്ചു.
റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ
സംഭവത്തെ തുടർന്ന് ആന്ധ്രാപ്രദേശ് ഗവർണർ ബിശ്വഭൂഷൻ ഹരിചന്ദൻ റുഡകോട്ടയിലെ ശിശുമരണങ്ങൾ വർധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി. മെഡിക്കൽ ഉദ്യോഗസ്ഥരോട് വിശദമായ റിപ്പോർട്ട് നൽകാൻ ഗവർണർ നിർദേശിച്ചു.
വിദഗ്‌ധ സംഘത്തിന്‍റെ കണ്ടെത്തലുകള്‍
- ശിശുമരണനിരക്ക് ഏറ്റവും ഉയരുന്നത് അർദ്ധരാത്രിയിലാണ്. 6 മുതൽ 12 മണിക്കൂറിനുള്ളിൽ കുഞ്ഞുങ്ങളില്‍ തീവ്രമായ കരച്ചിലും ഛർദ്ദിയും സംഭവിക്കുന്നു.
- കുഞ്ഞുങ്ങൾക്ക് ശ്വസിക്കാൻ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഒരു കുഞ്ഞിന് അപസ്‌മാരത്തിന്‍റെ ലക്ഷണങ്ങൾ കാണിച്ചു.
- പ്രദേശവാസികൾ കുടിക്കുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരമാണ് പ്രശ്‌നത്തിന് കാരണമെന്ന് ആദിവാസി ക്ഷേമ വകുപ്പ് പഠന സംഘം കരുതുന്നു.
ALSO READ:കൊവിഡ് വ്യാപനം രൂക്ഷം; പുതിയ മാർഗരേഖ പുറത്തിറക്കി രാജസ്ഥാൻ