കോൺഗ്രസ് ദുർബലമെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് - shivsena leader sanjay routh says congress is weak
ശരത് പവാർ യുപിഎ ചെയർമാനായാൽ തങ്ങൾ പിന്തുണയ്‌ക്കുമെന്ന് സഞ്ജയ് റൗത്ത്.
കോൺഗ്രസ് ദുർബലമെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത്
മുംബൈ: കോൺഗ്രസ് ദുർബലമെന്നും യുപിഎയെ ശക്തിപ്പെടുത്താൻ പ്രതിപക്ഷം ഒത്തുചേരണമെന്നും ശിവസേന നേതാവ് സഞ്ജയ് റൗത്ത്. നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരത് പവാർ യുപിഎ ചെയർമാനായാൽ തങ്ങൾ സന്തുഷ്‌ടരാകുമെന്നും പക്ഷേ, അദ്ദേഹം അത് നിരസിച്ചുവെന്നാണ് താൻ കേട്ടതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അദ്ദേഹം ഔദ്യോഗികമായി സ്ഥാനം ഏറ്റെടുത്താൽ തങ്ങൾ പിന്തുണയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു. മുൻപ് ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ ഭാഗമായിരുന്നു ശിവസേന.