ന്യൂഡല്‍ഹി: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ നിലവിലെ കൊവിഡ് സാഹചര്യങ്ങള്‍ പ്രധാനമന്ത്രിയെ അറിയിക്കും. കൊവിഡ് രണ്ടാം തരംഗത്തെ നിയന്ത്രിക്കാൻ മധ്യപ്രദേശില്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും ചൗഹാൻ പ്രധാനമന്ത്രിയെ അറിയിക്കുമെന്നും മധ്യപ്രദേശ് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ശിവരാജ് സിംഗ് ചൗഹാൻ ഡല്‍ഹിയില്‍; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയൽ, ഡി.വി. സദാനന്ദ ഗൗഡ, പാർട്ടി മേധാവി ജെ.പി.നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെയും ചൗഹാൻ സന്ദർശിച്ചേക്കുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു.
Read Also............'ഇന്ത്യൻ വകഭേദം'; രാജ്യത്തിന്‍റെ മനോവീര്യം കെടുത്താൻ കോണ്‍ഗ്രസ് ശ്രമമെന്ന് ശിവരാജ് സിങ് ചൗഹാന്‍
കൊവിഡിന്‍റെ മൂന്നാം തരംഗം കൈകാര്യം ചെയ്യാനുള്ള മധ്യപ്രദേശ് സർക്കാർ തയ്യാറെടുപ്പുകളും ജൂലൈ ഒന്നിനും ജൂലൈ 3 നും ഇടയിൽ സംസ്ഥാനത്ത് നടക്കുന്ന പ്രത്യേക വാക്സിനേഷൻ ഡ്രൈവിനെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. സംസ്ഥാനത്തെ മറ്റ് വികസനപ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യും. അതേസമയം കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയൽ, ഡി.വി. സദാനന്ദ ഗൗഡ, പാർട്ടി മേധാവി ജെ.പി.നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെയും ചൗഹാൻ സന്ദർശിച്ചേക്കുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു.