ബോപ്പാല്‍: മാധ്യമ പ്രവര്‍ത്തകരെ മുന്‍നിര തൊഴിലാളികളായി പ്രഖ്യാപിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവരും മാധ്യമ പ്രവര്‍ത്തകരെ കൊവിഡ് യോദ്ധാക്കളായി പ്രഖ്യാപിച്ചിരുന്നു. കൊവിഡ് രൂക്ഷമായ ഘട്ടത്തിലും തടസമില്ലാതെ വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ മാധ്യമപ്രവര്‍ത്തര്‍ക്ക് സാധിച്ചിരുന്നു.
മാധ്യമ പ്രവര്‍ത്തകരെ കൊവിഡ് യോദ്ധാക്കളായി പ്രഖ്യാപിച്ച് ശിവരാജ് സിംഗ് ചൗഹാന്‍ - മാധ്യമ പ്രവര്‍ത്തകരെ കൊവിഡ് യോദ്ധാക്കളായി പ്രഖ്യാപിച്ച് ശിവരാജ് സിംഗ് ചൗഹാന്‍
കൊവിഡ് രൂക്ഷമായ ഘട്ടത്തിലും തടസമില്ലാതെ വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ മാധ്യമപ്രവര്‍ത്തര്‍ക്ക് സാധിച്ചിരുന്നു
![മാധ്യമ പ്രവര്‍ത്തകരെ കൊവിഡ് യോദ്ധാക്കളായി പ്രഖ്യാപിച്ച് ശിവരാജ് സിംഗ് ചൗഹാന്‍ മാധ്യമ പ്രവര്‍ത്തകരെ കൊവിഡ് യോദ്ധാക്കളായി പ്രഖ്യാപിച്ച് ശിവരാജ് സിംഗ് ചൗഹാന്‍ കൊവിഡ് യോദ്ധാക്കള്‍ frontline workers Shivraj Singh Chouhan Shivraj Singh Chouhan declares journalist as frontline workers മാധ്യമ പ്രവര്‍ത്തകരെ കൊവിഡ് യോദ്ധാക്കളായി പ്രഖ്യാപിച്ച് ശിവരാജ് സിംഗ് ചൗഹാന്‍ ശിവരാജ് സിംഗ് ചൗഹാന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12:10:46:1620024046-shivraj-singh-0305newsroom-1620024030-931.jpg)
അതേസമയം വാക്സിനുകൾ ലഭ്യമല്ലാത്തതിനാൽ 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്കുള്ള കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് മെയ് 1 മുതൽ ആരംഭിക്കാന്‍ സാധിക്കില്ലെന്ന് ചൗഹാന്‍ പറഞ്ഞു. രാജ്യത്തെ വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവരുമായി സംസ്ഥാന സർക്കാർ ചര്‍ച്ച നടത്തിയതായും അവർക്ക് വാക്സിൻ ഡോസുകൾ നൽകാൻ കഴിയില്ലെന്ന് അറിയിച്ചതായും വാർത്താസമ്മേളനത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി അറിയിച്ചു. അതേസമയം ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഞായറാഴ്ച മാത്രം 12,662 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 5,75,706 ആയി.