ബെംഗളൂരു:കര്‍ണാടകയിലെ ശിവമോഗയിലെ ക്വാറിയിലുണ്ടായ സ്ഫോടനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി ശിവമോഗ ജില്ലാ കലക്‌ടർ കെ.ബി. ശിവകുമാർ. ഒപ്പം ബോംബ് സ്‌ക്വാഡുകളുടെ സഹായവും തേടിയിട്ടുണ്ടെന്നും കലക്‌ടർ പറഞ്ഞു.
ശിവമോഗ സ്ഫോടനം; അന്വേഷണം ആരംഭിച്ചു - bomb detection squads
ഇതുവരെ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി.
ശിവമോഗ സ്ഫോടനം; അന്വേഷണം ആരംഭിച്ചു
സംഭവ സ്ഥലത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിൽ സ്‌ഫോടക വസ്‌തുക്കൾ ഉണ്ടെന്ന് കണ്ടെത്തിയെന്നും അതിനെ കുറിച്ച് കൂടുതൽ അന്വേഷിക്കുകയാണെന്നും കലക്‌ടർ അറിയിച്ചു.കൂടുതല്‍ പേർ മരിച്ചെന്ന വാർത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കലക്‌ടർ വ്യക്തമാക്കി. രാത്രിയായതിനാല്‍ തൊഴിലാളികള്‍ സംഭവസ്ഥലത്തില്ലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അതേസമയം വാഹനത്തില്‍ ഉണ്ടായിരുന്ന ആളുകളെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും കലക്‌ടർ പറഞ്ഞു.