ബംഗളൂരു: കൊവിഡ് വാക്സിനേഷന്‍ സ്വീകരിക്കുന്നതിന്‍റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാന്‍ വീടുകള്‍ തോറും അവബോധ പരിപാടികള്‍ നടപ്പാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡി കെ ശിവകുമാര്‍. വാക്സിന്‍ സ്വീകരിക്കാന്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന കേന്ദ്ര നിലപാടിനെ കഴിഞ്ഞ ദിവസം ശിവകുമാര്‍ വിമര്‍ശിച്ചിരുന്നു. ഓണ്‍ലൈന്‍ രജിസ്റ്റട്രേഷന്‍ എല്ലാവര്‍ക്കും പ്രായോഗികമല്ല. അതിനാല്‍ തന്നെ കേന്ദ്ര നിലപാടില്‍ മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊവിഡ് വാക്‌സിനേഷന്‍: വീടുകള്‍ തോറും പ്രചരണം നടത്തണമെന്ന് കേന്ദ്രത്തോട് ശിവകുമാര്‍ - കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡി കെ ശിവകുമാര്‍.
വാക്സിന്‍ സ്വീകരിക്കാന്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന കേന്ദ്ര നിലപാടിനെ ശിവകുമാര്‍ മുന്‍പ് വിമര്‍ശിച്ചിരുന്നു
കൊവിഡ് വാക്‌സിനേഷന്‍: വീടുകള്‍ തോറും പ്രചരണം നടത്തണമെന്ന് കേന്ദ്രത്തോട് ശിവകുമാര്‍
Also Read:എല്ലാവർക്കും സൗജന്യ വാക്സിൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു: രാഹുൽ ഗാന്ധി
കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പൊതുവിതരണ കേന്ദ്രത്തില്‍ നിന്നും അരിവിഹിതം കുറച്ചതിനെയും ശിവകുമാര്‍ വിമര്‍ശിച്ചു. എല്ലാവര്‍ക്കും 10 കിലോ അരി വീതം വിതരണം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തെഴുതുമെന്നും അദ്ദേഹം പറഞ്ഞു.
TAGGED:
കൊവിഡ് വാക്സിനേഷന്‍