കേരളം

kerala

ETV Bharat / bharat

'ശിവസേന ആരുടെയും പല്ലക്ക് വഹിക്കില്ല' ; കോണ്‍ഗ്രസിന് മറുപടിയുമായി ഉദ്ധവ് താക്കറെ

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് നാനാ പടോലെ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

By

Published : Jun 20, 2021, 9:57 AM IST

Maharastra Chief Minister Uddhav Thackeray  Congress state president Nana Patole  Maharastra Assembly polls  Congress vs Shiv Sena  Congress to contest Assembly polls alone  Nationalist Congress Party  Maharashtra elections  Chief Minister Uddhav Thackeray  Uddhav Thackeray  മഹാരാഷ്‌ട്ര  മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ്  നിയമസഭാ തെരഞ്ഞെടുപ്പ്  ശിവസേന കോൺഗ്രസ് തർക്കം  ശിവസേന  കോൺഗ്രസ്  നാനാ പടോലെ  ഉദ്ദവ് താക്കറെ  Nana Patole  മഹാരാഷ്‌ട്ര തർക്കം  മഹാരാഷ്‌ട്ര വാർത്ത  ഉദ്ദവ് താക്കറെ നാനാ പടോലെ തർക്കം  Shiv Sena  Congress  Shiv Sena Congress dispute
മഹാരാഷ്‌ട്രയിൽ ശിവസേന-കോൺഗ്രസ് തർക്കം മുറുകുന്നു

മുംബൈ :മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷനായ നാനാ പടോലെയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.ചിലർ അടുത്ത തെരഞ്ഞെടുപ്പുകളിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് ആഹ്വാനം ചെയ്‌തിരിക്കുകയാണ്. എല്ലാവർക്കും ഒറ്റയ്‌ക്ക് മത്സരിക്കാനുള്ള അവകാശമുണ്ട്. ഞങ്ങൾക്കും അത്തരമൊരു പ്രഖ്യാപനം നടത്താൻ സാധിക്കും.

ശിവസേന ആരുടെയും പല്ലക്ക് വഹിക്കില്ല. സ്വന്തം കാലിൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നീതിക്കായുള്ള അവകാശത്തിനുവേണ്ടിയാണ് ശിവസേന ജനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ശിവസേനയുടെ വാർഷികദിനാചരണത്തില്‍ പാർട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

Also Read:ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണം : നടപടിയെടുക്കാൻ നിർദേശിച്ച് കേന്ദ്രം

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പാർട്ടി ഒറ്റയ്‌ക്ക് മത്സരിക്കുമെന്നായിരുന്നു നാനാ പടോലെയുടെ പരാമര്‍ശം. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

പകർച്ചവ്യാധി രൂക്ഷമായിരിക്കെ അധികാരം പിടിച്ചടക്കാനുള്ള രാഷ്‌ട്രീയ നീക്കങ്ങൾ അംഗീകരിക്കില്ലെന്നായിരുന്നു കോൺഗ്രസിന്‍റെയോ പടോലെയുടെയോ പേരെടുത്തുപറയാതെ ഉദ്ധവിന്‍റെ വിമര്‍ശം.

ABOUT THE AUTHOR

...view details