പോർബന്തർ: അറബിക്കടലില്‍ മുങ്ങിയ ചരക്ക് കപ്പലിലെ 22 ജീവനക്കാരെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് (ICG) രക്ഷപ്പെടുത്തി. പോര്‍ബന്തറില്‍ നിന്നും യുഎഇയിലേക്ക് പോകുകയായിരുന്ന എം ടി ഗ്ലോബല്‍ കിങ് എന്ന കപ്പലാണ് അപകടത്തില്‍ പെട്ടത്. അപ്രതീക്ഷിതമായി കപ്പലിലേക്ക് വെള്ളം കയറുകയും മുങ്ങുകയുമായിരുന്നു.
പോര്‍ബന്തറില്‍ നിന്നും യുഎഇയിലേക്ക് പോയ ചരക്ക് കപ്പല്‍ മുങ്ങി; 22 ജീവനക്കാരെ രക്ഷപ്പെടുത്തി - എം ടി ഗ്ലോബല്‍ കിംഗ് എന്ന കപ്പലാണ് അപകടത്തില്‍ പെട്ടത്
യാത്രയ്‌ക്കിടെ കപ്പലിലേക്ക് വെള്ളം കയറുകയായിരുന്നു എന്നാണ് പ്രഥമിക നിഗമനം. 60 ലക്ഷം ടണ്‍ ബിറ്റുമിനുമായി യുഎഇയിലെ കോര്‍ ഫക്കാനിലേക്കാണ് കപ്പല്‍ പോയത്
പോര്‍ബന്തറില്‍ നിന്നും യുഎഇയിലേക്ക് പോയ ചരക്ക് കപ്പല്‍ മുങ്ങി; 22 ജീവനക്കാരെ രക്ഷപെടുത്തി
വെസ്റ്റ് പോര്‍ബന്തര്‍ തീരത്ത് നിന്നും 93 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം. യുഎഇയിലെ കോര്‍ ഫക്കാനിലേക്കാണ് ചരക്ക് കപ്പല്‍ പോയത്. 60 ലക്ഷം ടണ്‍ ബിറ്റുമിനാണ് കപ്പലില്‍ ഉണ്ടായിരുന്നത്. 22 ജീവനക്കാരും കപ്പലില്‍ ഉണ്ടായിരുന്നു.
കോസ്റ്റ് ഗാര്‍ഡിനൊപ്പം ഇതര സുരക്ഷ സേനകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. അടുത്തിടെ കമ്മീഷന്‍ ചെയ്‌ത കോസ്റ്റ് ഗാര്‍ഡിന്‍റെ എഎല്‍എച്ച് ദ്രുവ് എന്ന ഹെലികോപ്‌റ്ററാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
TAGGED:
അറബികടലില്‍ കപ്പല്‍ മുങ്ങി