മുംബൈ: മഹാരാഷ്‌ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നേരിടും. ബിജെപിയുടെ രാഹുല്‍ നര്‍വേക്കര്‍ നിയമസഭ സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ഷിന്‍ഡെ വിഭാഗം വിശ്വാസ വോട്ടെടുപ്പ് നേരിടുന്നത്. ഇന്നലെ വൈകിട്ട് ഷിന്‍ഡെയും വിമത എംഎല്‍എമാരും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി ചര്‍ച്ച നടത്തിയിരുന്നു.
സ്‌പീക്കര്‍ തെരഞ്ഞെടുപ്പ് വിജയിച്ചതുപോലെ വിശ്വാസ വോട്ടെടുപ്പും വിജയിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഷിന്‍ഡെയും സംഘവും. ഷിന്‍ഡെ മന്ത്രിസഭയിലെ പ്രധാന തീരുമാനങ്ങള്‍ വോട്ടെടുപ്പിന് ശേഷം ഉണ്ടായേക്കും. ഇന്നലെ ആരംഭിച്ച സഭയുടെ പ്രത്യേക ദ്വിദിന സമ്മേളനം ഇന്ന് സമാപിക്കും.